പട്ടാള സ്‌നേഹമുണ്ടാക്കാന്‍ ജെഎന്‍യു ക്യാംപസില്‍ ഒരു മിലിറ്ററി ടാങ്ക് വേണമെന്ന് വൈസ് ചാന്‍സലര്‍

പട്ടാള സ്‌നേഹമുണ്ടാക്കാന്‍ ജെഎന്‍യു ക്യാംപസില്‍ ഒരു മിലിറ്ററി ടാങ്ക് വേണമെന്ന് വൈസ് ചാന്‍സലര്‍

ന്യൂഡെല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കു സൈനികരോടുള്ള ദേഷ്യത്തിനു പകരം ബഹുമാനമുണ്ടാക്കുന്നതിനു ക്യാംപസില്‍ ഒരു മിലിറ്റി ടാങ്ക് വേണമെന്ന് വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാര്‍. യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ കാര്‍ഗില്‍ വിജയാഘോഷ പരിപാടിയിലാണ് മിലിറ്ററി ടാങ്ക് ക്യംപസില്‍ വേണമെന്ന് ആവശ്യപ്പെട്ടത്. കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, വികെ സിംഗ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു സമാനമായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


കുട്ടികള്‍ക്കു സൈനികരോടുള്ള സ്‌നേഹമുണ്ടാകന്‍ ഈ ടാങ്ക് ഉപയോഗപ്പെടുമെന്നാണ് എച്ച്ആര്‍ഡി മന്ത്രാലയത്തിന്റെ വിജയ് വീര്‍ത അഭിയാന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ വൈസ് ചാന്‍സലര്‍ വ്യക്തമാക്കിയത്. അഭിപ്രായ സ്വതന്ത്രത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍, ചില കാര്യങ്ങളില്‍ ഇത് പാടില്ല. ദേശീയ പതാകയെ ബഹുമാനിക്കണമെന്ന കാര്യത്തില്‍ തര്‍ക്കം പാടില്ല. ഇന്ത്യന്‍ സൈനികര്‍ക്കെതിരേ ആരും എതിരു പറയാനും പാടില്ലെന്ന് ചടങ്ങില്‍ പങ്കെടുത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ പറഞ്ഞു. രക്തസാക്ഷി ദിനത്തിന്റെ ഗൗരവത്തെ കുറിച്ചു രാജ്യത്തെ യുവത അറിഞ്ഞിരിക്കണമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ദേശ വിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നെന്നു ആരോപിച്ചു ദേശീവാദികള്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരേ രംഗത്തുവരികയും വ്യാപക പ്രതിഷേധത്തിനിടയാവുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വിദ്യാര്‍ത്ഥികളെ രാജ്യസ്‌നേഹമുള്ളവരാക്കാനുള്ള നീക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com