പൂണൂല്‍ ധരിച്ചാല്‍ പന്നിയും ബ്രാഹ്മണനാകും;ജാതിയതയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ പുതിയ സമരമുറ

ബിജെപി  സര്‍ക്കാരിന്റെ ഭരണത്തിന്‍കീഴില്‍ അടിസ്ഥാനപരമായി ബ്രാഹ്മണ സംഘടനയായ  ആര്‍എസ്എസ് കൂടുതല്‍ ശക്തി പ്രാപിക്കുന്നുവെന്നും മറ്റുജാതിക്കാരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്
പൂണൂല്‍ ധരിച്ചാല്‍ പന്നിയും ബ്രാഹ്മണനാകും;ജാതിയതയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ പുതിയ സമരമുറ

ചെന്നൈ: ജാതീയതയെ ചെറുക്കാന്‍ പ്രക്ഷോഭം നടന്നുവരന്ന തമിഴ്‌നാട്ടില്‍ ബ്രാഹ്മണിസത്തിനെതിരെ പുതിയ സമരമുറയുമായി പ്രക്ഷോഭകര്‍. പന്നിക്ക് പൂണൂല്‍ ധരിപ്പിചച്ചാണ് പുതിയ പ്രതിഷേധം. 'പൂണൂല്‍ പോടും പോരാട്ടം' എന്ന പേരിട്ടിരിക്കുന്ന ഈ പ്രക്ഷോഭം ഹിന്ദു മതവിശ്വാസികള്‍ നിന്ദ്യമൃഗമായി കരുതുന്ന പന്നിക്ക് പൂണുല്‍ ധരിപ്പിച്ചുകൊണ്ടാണ് അരങ്ങേറുന്നത്. ഏത് ഹീനനും പൂണൂല്‍ ധരിച്ചാല്‍ ബ്രാഹ്മണനാകും എന്ന വാക്കുകളോടെ പൂണൂല്‍ ധരിച്ചുനില്‍ക്കുന്ന പന്നിയുടെ ചിത്രം വെച്ച് പോസ്റ്റര്‍ അടിച്ചിറക്കിയിരിക്കുയാണ് തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം (ടി.പി.ഡി.കെ).

ആവണി അവിട്ട ദിനമായ ആഗസ്റ്റ് ഏഴിന് ചെന്നൈ സംസ്‌കൃതി കോളജില്‍ നടക്കുന്ന പ്രക്ഷോഭ പരിപാടികളിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് ഇങ്ങനെ അടിച്ചിറക്കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ആവണി അവിട്ട ദിനത്തിലാണ് വര്‍ഷാവര്‍ഷം ബ്രാഹ്മണര്‍ പഴയ പൂണൂല്‍ മാറ്റി പുതിയവ ധരിക്കുന്നത്. അന്നേ ദിവസം തന്നെ പന്നിക്ക് പൂണൂല്‍ ധരിപ്പിച്ച് ബ്രാഹ്മണിസത്തിനെതിരെ പ്രതീകാത്മകമായി പോരാടാനാണ് തീരുമാനമെന്ന് ടി.പി.ഡി.കെ ഭാരവാഹികള്‍ പറഞ്ഞു. 

ബ്രാഹ്മണര്‍ പൂണൂല്‍ ധരിക്കുന്നത് അവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കാനും അങ്ങനെ ഉയര്‍ന്നവനായി സ്വയം അവരോധിക്കാനുമാണ് എന്ന് ടി.പി.ഡി.കെ ചെന്നൈ പ്രസിഡന്റ് എസ്.കുമാരന്‍ പറഞ്ഞു. 

കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപി  സര്‍ക്കാരിന്റെ ഭരണത്തിന്‍കീഴില്‍ അടിസ്ഥാനപരമായി ബ്രാഹ്മണ സംഘടനയായ  ആര്‍എസ്എസ് കൂടുതല്‍ ശക്തി പ്രാപിക്കുന്നുവെന്നും മറ്റുജാതിക്കാരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് എന്നും അതിനെതിരെയാണ് ഈ പ്രക്ഷോഭമെന്നും കുമാരന്‍ പറഞ്ഞു. 

സമരത്തിനോട് തകടുത്ത വിയോജിപ്പാണ് തമിഴ്‌നാട് ബിജെപിക്കുള്ളത്. പൂണൂല്‍ ധരിച്ചാല്‍ ഉന്നതകുലനാകില്ലെന്ന് കരുതുന്നവര്‍ പിന്നെ എന്തിനാണ് അതിനെതിരെ സമരം നടത്തുന്നത് എന്ന് തമിഴ്‌നാട് ബിജെപി യുവജനവിഭാഗം പ്രസിഡന്റ് എസ്.ജി സൂര്യ ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com