റാം നാഥ് കോവിന്ദ് രാഷ്ട്രപതിയായി അധികാരമേറ്റു

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹര്‍  സത്യവാചകം ചൊല്ലി കോടുത്തു.
റാം നാഥ് കോവിന്ദ് രാഷ്ട്രപതിയായി അധികാരമേറ്റു

ന്യൂഡെല്‍ഹി: ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രതിയായി രാംനാഥ് കോവിന്ദ് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹര്‍് സത്യവാചകം ചൊല്ലി കോടുത്തു. കെആര്‍ നാരായണന് ശേഷം ദളിത് വിഭാഗത്തില്‍  ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യത്തെയാളാണ് രാംനാഥ് കോവിന്ദ്.

ഈ സ്ഥാനം വിയത്തോടെ ഏറ്റെടുക്കുകയാണ്. ഇതിനോട് പൂര്‍ണ്ണ ഉത്തരവാദിത്വം പുലര്‍ത്തും. ഡോ. രാധാകൃഷ്ണന്‍, ഡോ. അബ്ദുല്‍ കലാം, പ്രണബ് മുഖര്‍ജി തുടങ്ങിയവര്‍ നടന്ന വഴിയിലൂടെ നടക്കാന്‍ സാധിക്കുന്നത് അഭിമാനകരമാണെന്നു റാം നാഥ് കോവിന്ദ് പറഞ്ഞു.

സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ടപതി ഡോ.ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാന മന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, വിവിധ പാര്‍ട്ടി നേതാക്കള്‍, വിശിഷ്ട വ്യക്തികള്‍, വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

സത്യപ്രതിജ്ഞാ ചടങ്ങിന് പുറപ്പെടും മുന്‍പ് രാവിലെ രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയില്‍ അദ്ദേഹവും ഭാര്യയും പുഷ്പാര്‍ച്ചന നടത്തി. 
പിന്നീട് മിലിട്ടറി സെക്രട്ടറിയുടെ അകമ്പടിയോടെ രാഷ്ട്രപതി ഭവനിലെത്തി. പ്രണബ് മുഖര്‍ജിയും റാം നാഥ് കോവിന്ദും ഒരേ വാഹനത്തിലാണു രാഷ്ട്രപതി ഭവനില്‍നിന്നും സത്യപ്രതിജ്ഞാ ചടങ്ങിനായി പാര്‍ലമെന്റ് മന്ദിരത്തിലേക്കെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com