നിതീഷിനെ അഭിനന്ദിച്ച് മോദി; മഹാസഖ്യം തകര്‍ത്ത് നീതീഷ് കുമാര്‍  ബിജെപി പാളയത്തിലേക്ക്

പ്രസിഡന്റ് തെരഞ്ഞെടുപ്പിലും നിതീഷ് കുമാറിന്റെ പിന്തു എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനായിരുന്നു.
നിതീഷിനെ അഭിനന്ദിച്ച് മോദി; മഹാസഖ്യം തകര്‍ത്ത് നീതീഷ് കുമാര്‍  ബിജെപി പാളയത്തിലേക്ക്

ന്യുഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി പദം രാജിവെച്ച ജെഡിയു നിതീഷ് കുമാറിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.അഴിമതി വിരുദ്ധ പോരാട്ടത്തിന് അണി ചേരുനനതില്‍ അഭിനന്ദനങ്ങളെന്ന് മോദി തന്റെ ട്വിറ്ററില്‍ക്കുറിച്ചു. കാലം ആവശ്യപ്പെട്ട തീരുമാനമെന്നും മോദി ട്വിറ്ററില്‍ക്കുറിച്ചു.

ഇതോടെ മഹാസഖ്യം വിട്ടു പുറത്തുവരുന്ന നിതീഷ് കുമാര്‍ എന്‍ഡിഎ പാളയത്തിലേക്ക് തന്നെ പോകുമെന്നതിന്റെ സൂചന ശക്തമാകുകയാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലും നിതീഷ് കുമാറിന്റെ പിന്തു എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനായിരുന്നു. 

അഴിമതി ആരോപണ വിധേയനായ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കാത്തതില്‍ പ്രതിഷേധിച്ചാണ് നിതീഷ് കുമാര്‍ രാജിവെച്ചത്. നീതീഷിന്റെ രാജിയോടെ മഹാസഖ്യം തകര്‍ന്നു. തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും ലാലുപ്രസാദ്   യാദവിന്റെ സ്വത്തുവിവരം വെളിപ്പെടുത്തണമെന്നും നീതീഷ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്ന് ഇന്ന് ചേര്‍ന്ന ആര്‍ജെഡി എംഎല്‍എമാരുടെ യോഗം തീരുമാനിക്കുകയായിരുന്നു.ഇതേത്തുടര്‍ന്നാണ് രാജി. 

തേജസ്വി യാദവ് ഉപമുഖ്യമന്ത്രിസ്ഥാനം രാജിവെക്കാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി തന്നെ രാജിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജനങ്ങളോട് വിശദീകരണം ആവശ്യമായി വന്നതിനാലാണ് രാജി. മഹാസഖ്യം ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കേണ്ടതിന്റെ ഭാഗമായാണ് രാജിയെന്നും നീതീഷ് പറഞ്ഞു. തന്റെ അഴിമതി രഹിത മുഖം മായ്ക്കാന്‍ തയ്യാറല്ലെന്നും തേജസ്വിയാദവിനോട് രാജിവെക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ലാലുവിന്റെ പണത്തിന്റെ സ്രോതസ് വ്യക്തമാക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും നീതീഷ് കുമാര്‍ പറഞ്ഞു.

 ബിജെപിക്കെതിരെയുള്ള മഹാസഖ്യം ദേശീയ തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കം ഊര്‍ജ്ജിതമാവുന്ന സാഹചര്യത്തിലാണ് ബീഹാറിലെ മഴവില്‍ സഖ്യം തകര്‍ന്നത്. രാജിയെ തുടര്‍ന്ന് ബീഹാറില്‍ രാഷ്ട്രീയ അനശ്ചിതത്വം മാറ്റാന്‍ ബിജെപി പിന്തുണ ഇതിനകം അറിയിച്ചിട്ടുണ്ട്. ബിജെപിക്കെതിരെ മത്സരിച്ച് അധികാരത്തിലെത്തിയ നീതീഷ് വീണ്ടും നിതീഷിന്റെ പിന്തുണ തേടുമോയെന്നതും കാത്തിരുന്ന് കാണണം. 

243 അംഗ ബീഹാര്‍ നിയമസഭയില്‍ 71 സീറ്റാണ് നീതീഷ് കുമാറിനുള്ളത്. ആര്‍ജെഡിക്ക് 80 സീറ്റുകളുമാണുള്ളത്. ബിജെപിക്ക് 53 അംഗങ്ങളാണുള്ളത്. ജെഡിയുവിനെ പിന്തുണയ്ക്കുമെന്ന് ബിജെപി വ്യക്തമാക്കി. ഡെജിയു അധികാരത്തിലെത്തണമെങ്കില്‍ ബിജെപിയുടെ പിന്തുണ അനിവാര്യമാണ്. എന്നാല്‍ ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യത്തിന് അധികാരമേറാനുള്ള ഭൂരിപക്ഷം സഖ്യത്തിനില്ലെന്നതും ശ്രദ്ധേയമാണ്. നീതിഷ് കുമാര്‍ എന്‍ഡിഎയിലേക്ക് ചേക്കാറുനുള്ള കുറുക്കവഴിയായി ആഴിമതി ആരോപണത്തിന്റെ പേരില്‍ മുഖ്യമന്ത്രി പദം രാജിവെക്കുകയാണുണ്ടായതെന്നും ആക്ഷേപമുയരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com