അരുന്ധതി റോയിയുടെ രണ്ടാമത്തെ പുസ്തകവും ബുക്കര്‍ പുരസ്‌കാര പട്ടികയില്‍ 

അരുന്ധതിയുടെ ആദ്യപുസ്തകമായ ദ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിന് 1997ല്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു
അരുന്ധതി റോയിയുടെ രണ്ടാമത്തെ പുസ്തകവും ബുക്കര്‍ പുരസ്‌കാര പട്ടികയില്‍ 

2017ലെ മാന്‍ ബുക്കര്‍ പ്രൈസ് പട്ടികയില്‍ അരുന്ധതി റോയിയുടെ ദ് മിനിസ്ട്രി ഓഫ് അട്‌മോസ്റ്റ് ഹാപ്പിനസും. പുരസ്‌കാര നിര്‍ണയ സമിതി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പതിമൂന്ന് പുസ്തകങ്ങളാണ് ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഒക്ടോബര്‍ ഒന്ന് 2016 നും സെപ്തംബര്‍ മുപ്പത് 2017 നും ഇടയില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. 144 പുസ്തകങ്ങളുടെ പട്ടികയില്‍ നിന്നാണ് ഈ പുസ്തകങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. 

പാകിസ്താന്‍ വംശജരായ രണ്ട് എഴുത്തുകാരുടെയും കാമില ഷാംസിയുടെയും മൊഹ്‌സിന്‍ ഹമിദിന്റെയും പുസ്തകങ്ങള്‍ ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചുരുക്കപ്പട്ടിക സെപ്തംബര്‍ പതിമൂന്നിനും വിജയിയെ ഒക്ടോബര്‍ പതിനേഴിനും പ്രഖ്യാപിക്കും.

അരുന്ധതിയുടെ ആദ്യപുസ്തകമായ ദ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിന് 1997ല്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിന് ശേഷം ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അരുന്ധതി രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരിച്ചത്. 

ഇന്ത്യയുടെ സമകാലീന രാഷ്ട്രീയം പറയുന്ന പുസ്തകം കശ്മീര്‍,മാവോയിസ്റ്റ് വിഷയങ്ങള്‍,ദലിത് പീഡനങ്ങള്‍,ഹിന്ദുത്വ ഭീകരത ഇതെല്ലാം സജീവമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഹിന്ദുത്വ ശക്തികള്‍ക്കെതിരെ എഴുതിയ അരുന്ധതിക്കെതിരെ കടുത്ത ആരോപണങ്ങളാണ് സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com