ആരും മതേതരത്വം പഠിപ്പിക്കേണ്ടെന്ന് നിതീഷ് കുമാര്‍; ജനങ്ങളെ സേവിക്കുകയാണ് ചുമതല,ഒരു കുടുംബത്തെയല്ല

മതേതരത്വമെന്നത് ഒരു ആശയമാണെന്നും അത് അഴിമതി നടത്താനുള്ള മറയല്ലെന്നും നിതീഷ്‌കുമാര്‍
ആരും മതേതരത്വം പഠിപ്പിക്കേണ്ടെന്ന് നിതീഷ് കുമാര്‍; ജനങ്ങളെ സേവിക്കുകയാണ് ചുമതല,ഒരു കുടുംബത്തെയല്ല

പട്‌ന: ബിഹാറില്‍ മഹാസഖ്യം അവനസാനിപ്പിച്ച് ബിജെപിയുമായി കൈകോര്‍ത്ത് അധികാരത്തിലെത്തിയ നിതീഷ്‌കുമാര്‍ ആര്‍ജെഡിയേയും പ്രതിപക്ഷത്തേയും വിമര്‍ശിച്ച് രംഗത്ത്. വിശ്വാസ വോട്ടെടുപ്പിന് ശേഷം നടന്ന ചര്‍ച്ചയ്ക്കിടെയാണ് നിതീഷ് പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്. 

മതേതരത്വമെന്നത് ഒരു ആശയമാണെന്നും അത് അഴിമതി നടത്താനുള്ള മറയല്ലെന്നും നിതീഷ്‌കുമാര്‍ തുറന്നടിച്ചു.എന്താണ് സാഹചര്യമെന്ന് അറിയാം. എന്റെ മതേതരത്വത്തില്‍ ജനങ്ങള്‍ക്ക് സംശയമൊന്നുമില്ല. ജനങ്ങളെ സേവിക്കാനാണ് ഭൂരിപക്ഷെ ലഭിച്ചത്,ജനങ്ങളുടെ കോടതിയാണ് ഏറ്റവും വലുത്. അവരെ സേവിക്കുക എന്നതാണ് തന്റെ കര്‍ത്തവ്യം. അല്ലാതെ ഏതെങ്കിലും കുടുംബത്തെ സേവിക്കാന്‍ തനിക്ക് സാധിക്കില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു. 

ആരും തന്നെ മതേതരത്വം പഠിപ്പിക്കേണ്ടതില്ല. മതേതരത്വമെന്നത് പ്രവൃത്തിയിലൂടെ തെളിയിക്കേണ്ടതാണ്. മതേതരത്വത്തിന്റെ മറവില്‍ അഴിമതി നടത്തി സമ്പാദ്യമുണ്ടാക്കിയവരുടെ കൂടെ നില്‍ക്കാന്‍ സാധിക്കില്ല. നിതീഷ് കുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com