മുന്ത്ര; ആദ്യ ഇന്ത്യന്‍ നിര്‍മ്മിത ആളില്ലാ ടാങ്ക് പുറത്തിറങ്ങി

നിരീക്ഷണ റഡാര്‍, ക്യാമറ, 15 കിമി അകലത്തിലുള്ള മനുഷ്യരെയും വാഹനങ്ങളെയും കണ്ടെത്താന്‍ സഹായിക്കുന്ന ലേസര്‍ റേഞ്ച് ഫൈന്റര്‍ എന്നിവയാണ് ഈ ആളില്ലാ  യുദ്ധവാഹനത്തിലുണ്ടാകുക
മുന്ത്ര; ആദ്യ ഇന്ത്യന്‍ നിര്‍മ്മിത ആളില്ലാ ടാങ്ക് പുറത്തിറങ്ങി

ചെന്നൈ: ഇന്ത്യന്‍ നിര്‍മ്മിതമായ ആദ്യ ആളില്ലാ ടാങ്ക് പുറത്തിറക്കി ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍. മുന്ത്ര എസ്, മുന്ത്ര എം, മുന്ത്ര എന്‍ എന്നിങ്ങനെ മൂന്ന് തരം ആളില്ലാ ടാങ്കുകളാണ് ഡിആര്‍ഡിഓ രംഗത്തിറക്കുന്നത്. സുരക്ഷാ നിരീക്ഷണം, കുഴിബോംബ് കണ്ടെത്തല്‍, ആണവ ഭീഷണിയുള്ളയിടങ്ങളിലെ പരിശോധന തുടങ്ങിയ ഉപയോഗങ്ങള്‍ക്കായാണ് ടാങ്ക് പുറത്തിറക്കിയിരിക്കുന്നത്. 

ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി ചെന്നൈ ആവടിയിലെ കോംപാറ്റ് വെഹിക്കിള്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റില്‍ (സിവിആര്‍ഡിഇ) വികസിപ്പിച്ച ടാങ്ക് നക്‌സല്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ ഉപയോഗിക്കാന്‍ അര്‍ധസൈനിക വിഭാഗം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ദൂരെ നിന്നും നിയന്ത്രിക്കാന്‍ സാധിക്കുന്ന ടാങ്കിന് കൂറച്ചു പണികള്‍ കൂടി ബക്കിയുണ്ട്. 

നിരീക്ഷണ റഡാര്‍, ക്യാമറ, 15 കിമി അകലത്തിലുള്ള മനുഷ്യരെയും വാഹനങ്ങളെയും കണ്ടെത്താന്‍ സഹായിക്കുന്ന ലേസര്‍ റേഞ്ച് ഫൈന്റര്‍ എന്നിവയാണ് ഈ ആളില്ലാ  യുദ്ധവാഹനത്തിലുണ്ടാകുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com