ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ ഉച്ചഭക്ഷണവുമില്ല; വിദ്യാര്‍ഥികളെ വലച്ച് യുപി സര്‍ക്കാര്‍

സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി നിര്‍ദേശം നിലനില്‍ക്കവെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കം
ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ ഉച്ചഭക്ഷണവുമില്ല; വിദ്യാര്‍ഥികളെ വലച്ച് യുപി സര്‍ക്കാര്‍

ലഖ്‌നൗ: ആധാര്‍ കാര്‍ഡ് ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ ഉച്ചഭക്ഷണം നല്‍കില്ലെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി നിര്‍ദേശം നിലനില്‍ക്കവെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കം. 

ഉത്തര്‍പ്രദേശിലെ ബേസിക് എഡ്യുക്കേഷന്‍ ഡയറക്ടര്‍ സര്‍വേന്ദ്ര വിക്രം സിങ്ങാണ് ഇത് സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും ബേസിക് എഡ്യുക്കേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് രേഖമൂലം നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

എന്നാല്‍ പ്രൈമറി സ്‌കൂളുകളില്‍ പഠിക്കുന്ന ഭൂരിഭാഗം വിദ്യാര്‍ഥികളും ആധാര്‍ കാര്‍ഡ് ഇല്ലാത്തവരാണ്. കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് എടുപ്പിക്കുന്നതിനായുള്ള ക്യാമ്പുകളും കാര്യക്ഷമമായല്ല പ്രവര്‍ത്തിക്കുന്നത്. 

15 മുതല്‍ 20 ശതമാനം പ്രൈമറി ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ആധാര്‍ കാര്‍ഡ് ലഭ്യമായിട്ടുള്ളതെന്ന് യുപിയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. 

ആധാര്‍ കാര്‍ഡിന്റെ പേരില്‍ ഉച്ചഭക്ഷണം നിഷേധിക്കുന്നത് കുട്ടികള്‍ പഠനം ഉപേക്ഷിച്ച് പോകുന്നതിന് കാരണമാകുമെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com