കന്നുകാലി കശാപ്പിന് പുതിയ നിയമം സര്‍ക്കാര്‍ പരിഗണനയിലെന്ന് മന്ത്രി ഹര്‍ഷവര്‍ധന്‍

കന്നുകാലി കശാപ്പിനും, കന്നുകാലി വ്യാപാരത്തിനുമായി പുതിയ നിയമം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍
കന്നുകാലി കശാപ്പിന് പുതിയ നിയമം സര്‍ക്കാര്‍ പരിഗണനയിലെന്ന് മന്ത്രി ഹര്‍ഷവര്‍ധന്‍

ത്രിപുര: കന്നുകാലി കശാപ്പിനും, കന്നുകാലി വ്യാപാരത്തിനുമായി പുതിയ നിയമം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍. ഇതിനായി അനുയോജ്യമായ നിര്‍ദേശങ്ങള്‍ ഏത് കോണില്‍ നിന്നും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരെ കേരളം, കര്‍ണാടക, പശ്ചിമബംഗാള്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും മറ്റുകേന്ദ്രങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിട്ട സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. 

കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച് 2017ലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്. നിലവിലെ നിയമത്തില്‍ ഭേദദതി വരുത്തുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. കശാപ്പിനായി വില്‍ക്കുന്നതിനു നിയന്ത്രണമുള്ളവയില്‍ നിന്നു പോത്തിനെ ഒഴിവാക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. 

കന്നുകാലി വ്യാപാരം കൃഷിയാവശ്യത്തിന് മാത്രമാകുമെന്നതാണ് പുതിയ കേന്ദ്രസര്‍ക്കാര്‍ നിയമം പറയുന്നത്. കശാപ്പിന് ആവശ്യമായ കന്നുകാലികളെ കര്‍ഷകരില്‍ നിന്നും നേരിട്ടുവാങ്ങണമെന്നുമാണ് വിജ്ഞാപനത്തിലുള്ളത്

കാലിച്ചന്തകളില്‍ അറവിനായി കൂടുതല്‍ വിറ്റഴിക്കുന്നത് പോത്ത് ആണെന്നിരിക്കെ നിയന്ത്രണത്തിന്റെ പരിധിയില്‍ നിന്ന് പോത്തിനെ ഒഴിവാക്കിയാല്‍ പ്രതിഷേധം ശമിപ്പിക്കാനാകുമെന്നാണ് പരിസ്ഥിതിമന്ത്രാലയത്തിന്റെ പ്രതീക്ഷ. തൊഴില്‍പരമായ പ്രതിസന്ധികളും ഇറച്ചി കയറ്റുമതിയുമായി ബന്ധപ്പെട്ടുയര്‍ന്ന ആശങ്കളും ഇതോടെ പരിഹരിക്കാനാകുമെന്നും കേന്ദ്രം കണക്ക് കൂട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com