പ്രോട്ടോക്കോള്‍ മറികടന്ന് ബിഎസ്എഫ് ജവാനെ ചേര്‍ത്തു നിര്‍ത്തി രാജ്‌നാഥ് സിങ്

ഗോദ്രാജിന് ഗ്യാലന്ററി മെഡല്‍ സമ്മാനിക്കുമ്പോഴായിരുന്നു പ്രോട്ടോക്കോള്‍ തെറ്റിച്ച് രാജ്‌നാഥ് സിങ് ഈ ബിഎസ്എഫ് ജവാനെ ചേര്‍ത്തു നിര്‍ത്തിയത്
പ്രോട്ടോക്കോള്‍ മറികടന്ന് ബിഎസ്എഫ് ജവാനെ ചേര്‍ത്തു നിര്‍ത്തി രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: പ്രോട്ടോക്കോളുകള്‍ മറികടന്ന് ബിഎസ്എഫ് ജവാനെ ചേര്‍ത്തു പിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. വെടിയേറ്റതിന് തുടര്‍ന്ന് ശരീരത്തിന്റെ 85 ശതമാനം ഭാഗവും വൈകല്യം കീഴടക്കിയ ബിഎസ്എഫ് കോണ്‍സ്റ്റബിളായ ഗോദ്രാജ് മീനയെയാണ് ഒരു പരിപാടിക്കിടെ രാജ്‌നാഥ് സിങ് ചേര്‍ത്തു നിര്‍ത്തി ആശ്വസിപ്പിച്ചത്. 

ജമ്മുകശ്മീരിലെ ഉധംപൂരില്‍ 2014ലുണ്ടായ തീവ്രവാദ ആക്രമണത്തിലാണ് ഗോദ്രാജിന് ഗുരുതരമായി പരിക്കേറ്റത്. താടിയെല്ലിന് നേരെ വെടിയേറ്റതിനാല്‍ ഗോദ്രാജിന് സാധാരണ പോലെ സംസാരിക്കാനും സാധിക്കില്ല. 

ഗോദ്രാജിന് ഗ്യാലന്ററി മെഡല്‍ സമ്മാനിക്കുമ്പോഴായിരുന്നു പ്രോട്ടോക്കോള്‍ തെറ്റിച്ച് രാജ്‌നാഥ് സിങ് ഈ ബിഎസ്എഫ് ജവാനെ ചേര്‍ത്തു നിര്‍ത്തിയത്. മെഡല്‍ ദാനത്തിന് ശേഷം, ഹസ്തദാനം നല്‍കുന്നതാണ് പ്രോട്ടോക്കോള്‍. എന്നാല്‍ രാജ്യത്തിനായി വലിയ സംഭാവന നല്‍കിയ ജവാനെ ചേര്‍ത്തു പിടിച്ചാണ് രാജ്‌നാഥ് സിങ് ആദരവര്‍പ്പിച്ചത്. 

നിലവില്‍ ബിഎസ്എഫില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡ്യൂട്ടിയാണ് ഗോദ്രാജിന് നല്‍കിയിരിക്കുന്നത്.ബിഎസ്എഫ് വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടത്താനെത്തിയ രണ്ട് തീവ്രവാദികളെ ഗോദ്രാജ് കൊലപ്പെടുത്തുകയായുരുന്നു. തീവ്രവാദികളെ ഒറ്റയ്ക്ക് നേരിട്ട വധിച്ച ഗോദ്രാജ് വാഹനത്തിലുണ്ടായിരുന്ന 30 ബിഎസ്എഫ് ജവാന്മാരുടെ ജീവനാണ് രക്ഷിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com