സുഷമാജീ, മനുഷ്യത്വം മരിച്ചിട്ടില്ല, നന്ദിയോടെ ഒരു പാക് സഹോദരന്‍; സുഷമാസ്വരാജിന് ലഭിച്ച വികാരനിര്‍ഭരമായ ട്വീറ്റ്

കെന്‍ സയീദ് ഇന്ത്യന്‍ എംബസിയെ സമീപിക്കുകയും നാലുമാസത്തെ വീസ ലഭിക്കുകയും ചെയ്തു
സുഷമാജീ, മനുഷ്യത്വം മരിച്ചിട്ടില്ല, നന്ദിയോടെ ഒരു പാക് സഹോദരന്‍; സുഷമാസ്വരാജിന് ലഭിച്ച വികാരനിര്‍ഭരമായ ട്വീറ്റ്

ന്യൂഡല്‍ഹി: ''ഇവന്‍ എന്റെ മകനാണ്. അവന്റെ രോഗത്തെക്കുറിച്ചോ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ സംഭവിക്കുന്നതെന്തെന്നോ ഇവനറിയില്ല.'' കെന്‍ സയീദ് എന്ന പാക്കിസ്ഥാന്‍ പൗരന്‍ അവസാന ആശ്രയമെന്ന നിലയിലാണ് കേന്ദ്രമന്ത്രി സുഷമസ്വരാജിന്റെ ട്വിറ്റര്‍ എക്കൗണ്ടിലേക്ക് ഇങ്ങനെ കുറിച്ചത്. ഒരു വയസ്സുപ്രായമുള്ള തന്റെ മകന്‍ ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് നല്ല ചികിത്സ ലഭിക്കാതിരുന്നപ്പോഴാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജിന്റെ ട്വിറ്റര്‍ പ്ലാറ്റ്‌ഫോമിലേക്ക് കെന്‍ സയീദ് ട്വീറ്റ് ചെയ്തത്.
കുഞ്ഞിന്റെ ഫോട്ടോയോടുകൂടിയ ആ ട്വീറ്റിന് സുഷമസ്വരാജ് മറുപടിയും കൊടുത്തു: ''ഇല്ല, നിങ്ങളുടെ കുഞ്ഞിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാം. പാക്കിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തെ സമീപിക്കുക. അവര്‍ നിങ്ങള്‍ക്ക് മെഡിക്കല്‍ വീസ നല്‍കും.''
കെന്‍ സയീദ് ഇന്ത്യന്‍ എംബസിയെ സമീപിക്കുകയും നാലുമാസത്തെ വീസ ലഭിക്കുകയും ചെയ്തു. ഇതിനുശേഷമാണ് കെന്‍ സയീദ് സുഷമയുടെ ട്വിറ്ററില്‍ തന്റെ നന്ദി അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. സുഷമ സ്വരാജിന്റെ രാജ്യാതിര്‍ത്തി കടന്നുള്ള മനുഷ്യത്വത്തെ സയീദ് മാത്രമല്ല, നിരവധിപ്പേരാണ് സുഷമയ്ക്ക് ആശംസകളറിയിച്ചത്.
അടുത്തിടെ തോക്കുകാട്ടി ഭീഷണിപ്പെടുത്തി വിവാഹം ചെയ്ത് പാക്കിസ്ഥാനിലേക്ക് കൊണ്ടുപോയ പെണ്‍കുട്ടിയെ മോചിപ്പിച്ച് ഇന്ത്യയിലേക്കെത്തിച്ചതിലും സുഷമ സ്വരാജ് വലിയ പങ്കാണ് വഹിച്ചിരുന്നത്. അതും സോഷ്യല്‍മീഡിയ ഏറെ ചര്‍ച്ച ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com