ഐഎസിന് രാജ്യത്ത് സ്വാധീനമുറപ്പിക്കാന്‍ കഴിഞ്ഞില്ല; രാജ്‌നാഥ് സിങ്
By സമകാലികമലയാളം ഡെസ്‌ക് | Published: 03rd June 2017 04:12 PM |
Last Updated: 03rd June 2017 04:12 PM | A+A A- |

ന്യൂഡെല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റിന് രാജ്യത്ത് സ്വാധീനം ഉറപ്പിക്കാനായില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്. മുസ്‌ലിം ജനസംഖ്യ വളരെ കൂടുതലുള്ള രാജ്യങ്ങളിലൊന്നായിട്ടും ഐഎസ് ഭീകരര്‍ക്ക് ഇന്ത്യയില്‍ സ്വാധീനം ചെലുത്താന്‍ കഴിയാത്തത് എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളിലൊന്നാണെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഐഎസ് ബന്ധത്തിന്റെ പേരില്‍ 90 പേരെ ചെയ്തിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ നടത്തിയ മിന്നലാക്രമണത്തിനു ശേഷം കശ്മീരില്‍ നുഴഞ്ഞു കയറ്റം 45 ശതമാനം കുറഞ്ഞു. ജമ്മു കശ്മീരിലെ അവസ്ഥ മുന്‍ വര്‍ങ്ങളിലുള്ളതിനേക്കാള്‍ മികച്ചതായെന്നും ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു.