അത് സൈന്യത്തിന്റെ നൂനത മാര്‍ഗം; യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ടതിനെ ന്യായീകരിച്ച് രാജ്‌നാഥ് സിങ്ങും

കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കാണാന് കേന്ദ്ര സര്‍ക്കാരിന് വ്യക്തമായ തന്ത്രമുണ്ട്. സമാധാനത്തിനു തടസം നില്‍ക്കുന്ന ശക്തികളെ ഇല്ലാതാക്കുക എന്നതാണ് അതില്‍ പ്രധാനം
അത് സൈന്യത്തിന്റെ നൂനത മാര്‍ഗം; യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ടതിനെ ന്യായീകരിച്ച് രാജ്‌നാഥ് സിങ്ങും

ന്യൂഡല്‍ഹി: കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറിനെ പ്രതിരോധിക്കാന്‍ യുവാവിനെ സൈനിക വാഹനത്തിനു മുന്നില്‍ കെട്ടിയിട്ട സൈന്യത്തിന്റെ നടപടിയെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. കശ്മീരിലേത് വൃത്തികെട്ട യുദ്ധമാണെന്നും അതിനെ നേരിടാന്‍ നൂതന മാര്‍ഗങ്ങള്‍ വേണ്ടിവരുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

സൈന്യത്തിന്റെ നടപടിയെ ന്യായീകരിച്ച് നേരത്തെ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവും കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും രംഗത്തുവന്നിരുന്നു. ഇവരുടെ വാദഗതിയോട് താനിക്കു യോജിപ്പാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരില്‍നിന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ചില ചോദ്യങ്ങള്‍ അതെ എന്നോ അല്ല എന്നോ ഉത്തരം പറയാനാവില്ലെന്ന് രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി. അവിടെ മൂന്നാമത് ഒരു സാധ്യത കൂടി ഉണ്ടാവേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കാണാന് കേന്ദ്ര സര്‍ക്കാരിന് വ്യക്തമായ തന്ത്രമുണ്ട്. സമാധാനത്തിനു തടസം നില്‍ക്കുന്ന ശക്തികളെ ഇല്ലാതാക്കുക എന്നതാണ് അതില്‍ പ്രധാനം. ഭരണഘടനയുടെ ചട്ടക്കൂടിന് അകത്തു നിന്നുകൊണ്ട് എല്ലാവരുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ മുജാഹിദ്ദീന്റെ അഞ്ചു പ്രവര്‍ത്തകരെയാണ് വധശിക്ഷയ്ക്കു വിധിച്ചത്. ഇത് അവരുടെ നട്ടെല്ലു തകര്‍ത്തിട്ടുണ്ട്. ഇന്ത്യയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഇസ്്‌ലാമിക് സ്റ്റേറ്റിന് ആവില്ല. ലോകത്ത് കൂടുതല്‍ മുസ്്‌ലികളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. എന്നിട്ടും ഇവിടെ ചുവടുറപ്പക്കാന്‍ ഐഎസിനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com