ആംബുലന്‍സ് നിഷേധിച്ചു: സുശീലാദേവിയുടെ മൃതദേഹം വീട്ടിലെത്തിച്ചത് ബൈക്കില്‍

വടക്കുകിഴക്കന്‍ ബിഹാറിലെ പുര്‍ണിയ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. 
ആംബുലന്‍സ് നിഷേധിച്ചു: സുശീലാദേവിയുടെ മൃതദേഹം വീട്ടിലെത്തിച്ചത് ബൈക്കില്‍

പുര്‍ണിയ: ആശുപത്രി അധികൃതര്‍ ആംബുലന്‍സ് അനുവദിക്കാത്തതിനാല്‍ 50 വയസ്സുള്ള സ്ത്രീയുടെ മൃതദേഹം ബൈക്കില്‍ ഇരുപത് കിലോമീറ്റര്‍ അപ്പുറത്തുള്ള വീട്ടിലെത്തിച്ച് ഭര്‍ത്താവും മകനും. വടക്കുകിഴക്കന്‍ ബിഹാറിലെ പുര്‍ണിയ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. 

രോഗത്തെത്തുടര്‍ന്ന് മരിച്ച സുശീലാ ദേവിയുടെ മൃതദേഹം കൊണ്ടുപോകാന്‍ ഭര്‍ത്താവ് ശങ്കര്‍ സായ് പൂര്‍ണിയ സദര്‍ ആശുപത്രി അധികൃതരോട് അഭ്യര്‍ഥിച്ചെങ്കിലും ആംബുലന്‍സ് വിട്ടുനല്‍കിയില്ല. സ്വന്തമായി വാഹനം കണ്ടെത്താനാണ് അധികൃതര്‍ ശങ്കര്‍ സാഹിനോട് പറഞ്ഞത്. പുറമെ നിന്നുള്ള ആംബുലന്‍സ് അന്വേഷിച്ചെങ്കിലും 2500 രൂപയാണ് അവര്‍ ആവശ്യപ്പെട്ടത്. സ്വകാര്യ ആംബുലന്‍സ് വിളിക്കാനുള്ള സാമ്പത്തിക സ്ഥിതി ശങ്കര്‍ സായ്ക് ഉണ്ടായിരുന്നില്ല. 

പിന്നീട് മകന്‍ പപ്പുവിന്റെ ബൈക്കിന് പിന്നില്‍ കെട്ടിയാണ് സുശീലയുടെ മൃതദേഹം സാ വീട്ടിലെത്തിച്ചത്. ശങ്കര്‍ സായ്ക്കും മകനും  പഞ്ചാബില്‍ കൂലിപ്പണിയാണ്. സുശീല ദേവിയ്ക്ക് സുഖമില്ലാത്തതിനെ തുടര്‍ന്ന് ഇവര്‍ പൂര്‍ണിയയിലെത്തുകയായിരുന്നു. 

എന്നാല്‍ സുശീലാദേവിയുടെ മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് ആശുപത്രിയില്‍ മോര്‍ച്ചറി വാന്‍ ഉണ്ടായിരുന്നില്ലെന്നാണ് പുര്‍ണിയ സിവില്‍ സര്‍ജന്‍ എംഎം വസീം പ്രതികരിച്ചത്. സംഭവം ദൗര്‍ഭാഗ്യഗരമാണ്, ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തവിട്ടിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പങ്കജ് കുമാര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com