എംപിയാകണമെന്ന ആഗ്രഹത്തോടെ യെച്ചൂരി; കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് വേണ്ടെന്ന് നേതാക്കള്‍

പോളിറ്റ് ബ്യൂറോ തീരുമാനിക്കട്ടെ - സീതാറാം യെച്ചൂരി
എംപിയാകണമെന്ന ആഗ്രഹത്തോടെ യെച്ചൂരി; കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് വേണ്ടെന്ന് നേതാക്കള്‍

ന്യൂഡല്‍ഹി: രാജ്യസഭാ എംപിയായി എതിര്‍ചേരിയിലുള്ളവരുടെയടക്കം പ്രശംസയ്ക്ക് പാത്രമായ ആളാണ് സിപിഎം ജനറല്‍ സെക്രട്ടറി കൂടിയായ സീതാറാം യെച്ചൂരി. അദ്ദേഹത്തിന്റെ രാജ്യസഭാ എംപിസ്ഥാനം ആഗസ്റ്റില്‍ അവസാനിക്കാനിരിക്കെ രാഹുല്‍ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസിന്റെ നേതാക്കള്‍ യെച്ചൂരി എംപിയായി തുടരണമെന്ന നിര്‍ദ്ദേശവുമായി വന്നിരുന്നു. അതിനുള്ള സഹായം രാഷ്ട്രീയമായി നല്‍കാമെന്ന വാഗ്ദാനവുമുണ്ടായി. ഇക്കാര്യത്തില്‍ പോളിറ്റ് ബ്യൂറോ തീരുമാനിക്കട്ടെ എന്നതായിരുന്നു സീതാറാം യെച്ചൂരി കഴിഞ്ഞദിവസം പറഞ്ഞത്. അതിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കോണ്‍ഗ്രസ് പിന്തുണയോടെയുള്ള രാജ്യസഭാ സ്ഥാനത്തെ എതിര്‍ത്തതായാണ് വിവരം.
പശ്ചിമബംഗാളില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നാണ് മത്സരിച്ചത്. എന്നിട്ടും അധികാരത്തിലെത്താന്‍ സാധിച്ചില്ലെങ്കിലും കോണ്‍ഗ്രസ്സുമായുള്ള ബന്ധം നിലനിര്‍ത്തുകയായിരുന്നു യെച്ചൂരിയുടെ നേതൃത്വത്തില്‍. തുടര്‍ന്നും ഇങ്ങനെയൊരു ബന്ധം ശക്തിപ്പെടുത്താനാണ് തീരുമാനമെങ്കില്‍ അത് ആത്മഹത്യാപരമാണ് എന്ന് കേന്ദ്രനേതൃത്വത്തില്‍ത്തന്നെ ചിലര്‍ പറഞ്ഞിരുന്നു.
സീതാറാം യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ സ്ഥിതിക്ക് എംപി സ്ഥാനം മോഹിക്കേണ്ടതില്ലെന്നും പിടിപ്പത് പണി പാര്‍ട്ടി തലപ്പത്തുതന്നെയുണ്ടല്ലോ എന്നും നേരത്തേ ഇക്കാര്യം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ചില നേതാക്കള്‍ പരസ്യമായിത്തന്നെ നിലപാടെടുത്തിരുന്നു. സീതാറാം യെച്ചൂരി രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ടാണ് പിന്തുണ ഉറപ്പിച്ചത് എന്നതുകൊണ്ട് നിലവില്‍ രാജ്യസഭാ എംപിയായി തുടരാനുള്ള ആഗ്രഹം യെച്ചൂരിയ്ക്ക് ഇപ്പോഴുമുണ്ട് എന്ന് വ്യക്തമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com