ജമ്മുകശ്മീരിനെ "ഇന്ത്യന്‍ അധിനിവേശ" കശ്മീരാക്കി കോണ്‍ഗ്രസ്; പ്രിന്റിങ് പിഴവെന്ന് വിശദീകരണം

ജമ്മുകശ്മീരിനെ "ഇന്ത്യന്‍ അധിനിവേശ" കശ്മീരാക്കി കോണ്‍ഗ്രസ്; പ്രിന്റിങ് പിഴവെന്ന് വിശദീകരണം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭൂപടത്തില്‍ കശ്മീരിനെ തെറ്റായി അടയാളപ്പെടുത്തി കോണ്‍ഗ്രസ് പാര്‍ട്ടി. ജമ്മുകശ്മീരിനെ ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്ന് അടയാളപ്പെടുത്തിയാണ് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ചത്. 

ജമ്മുകശ്മീര്‍ ഇന്ത്യന്‍ സംസ്ഥാനമായിരിക്കെ, ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്ന് അടയാളപ്പെടുത്തിയ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. 

മൂന്നാം വര്‍ഷത്തിലേക്കെത്തിയിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷ മേഖലയിലെ വീഴ്ചകള്‍ ഉള്‍പ്പെടെ വിമര്‍ശിച്ചുകൊണ്ട് ലഖ്‌നൗവിലെ കോണ്‍ഗ്രസ് ഘടകം തയ്യാറാക്കിയ ബുക്ക്‌ലെറ്റിലാണ് ജമ്മുകശ്മീരിനെ ഇന്ത്യന്‍ അധിനിവേശ കശ്മീരാക്കി അടയാളപ്പെടുത്തിയത്.

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് ഇക്കാര്യം ബുക്ക്‌ലെറ്റ് റിലീസ് ചെയ്തത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നതോടെ കോണ്‍ഗ്രസ് തെറ്റുപറ്റിയതായി സമ്മതിച്ച് ഖേദം പ്രകടിപ്പിച്ചു. പ്രിന്റിങ്ങില്‍ സംഭവിച്ച പിഴവാണെന്നാണ് കോണ്‍ഗ്രസിന്റെ വാദം. 

പാക്കിസ്ഥാന്റെ ഭാഷയിലാണോ കോണ്‍ഗ്രസ് സംസാരിക്കുന്നതെന്നായിരുന്നു കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ചോദ്യം. ഇതിനു മുന്‍പ് ബിജെപിയും കശ്മീരിലെ ഇന്ത്യന്‍ അധിനിവേശ കശ്മീരായി അടയാളപ്പെടുത്തിയിട്ടുണ്ടെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസും ബിജെപിക്കെതിരെ തിരിച്ചടിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com