മണ്ഡലത്തില്‍ മൊബൈല്‍ കവറേജില്ല; കേന്ദ്രമന്ത്രിക്ക് മരം കയറേണ്ടി വന്നു

ഗ്രാമത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അധികാരികളെ വിളിച്ചറിയിക്കാനാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുണ്‍ റാം മെഗ്വാളിന് മൊബൈല്‍ കവറേജ് കിട്ടാന്‍ മരം കയറേണ്ടി വന്നത്.
മണ്ഡലത്തില്‍ മൊബൈല്‍ കവറേജില്ല; കേന്ദ്രമന്ത്രിക്ക് മരം കയറേണ്ടി വന്നു

ബിക്കാനര്‍: സ്വന്തം ഗ്രാമത്തില്‍ നെറ്റ് വര്‍ക്ക് ഇല്ലാത്തതിനാല്‍ കേന്ദ്രമന്ത്രിക്ക് മരം കയറേണ്ടി വന്നു. ഡിജിറ്റല്‍ ഇന്ത്യയെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ വാതോരാതെ പ്രസംഗിക്കുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ ഈ ദുരന്തം. 

ഗ്രാമത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അധികാരികളെ വിളിച്ചറിയിക്കാനാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുണ്‍ റാം മെഗ്വാളിന് മൊബൈല്‍ കവറേജ് കിട്ടാന്‍ മരം കയറേണ്ടി വന്നത്. തന്റെ മണ്ഡലമായ ബിക്കാനിറിലെ ധോളിയ ഗ്രാമത്തിലൂടെ പോകുകയായിരുന്നു മെഗ്വാള്‍. ഇതിനിടെ തങ്ങളുടെ ഗ്രാമത്തിലെ പ്രശ്‌നങ്ങളോട് ഉദ്യോഗസ്ഥര്‍ മുഖം തിരിക്കുകയാണെന്ന പരാതിയുമായി ഗ്രാമവാസികള്‍ ഇദ്ദേഹത്തിനെ സമീപിക്കുകയായിരുന്നു.

ഉടന്‍ തന്നെ മന്ത്രി ഉദ്യോഗസ്ഥരെ ലാന്‍ഡ് ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും നെറ്റ്‌വര്‍ക്ക് ഇല്ലാത്തതിനാല്‍ കണക്റ്റ് ചെയ്യാനായില്ല. മൊബൈല്‍ ഫോണിലും കവറേജ് ഇല്ലായിരുന്നു. തുടര്‍ന്ന് മരത്തില്‍ കയറിയാല്‍ ചിലപ്പോള്‍ കവറേജ് ലഭിക്കുമെന്ന ഗ്രാമവാസികളുടെ നിര്‍ദേശത്തെത്തുടര്‍ന്ന് മന്ത്രി ഏണിവെച്ച് മരത്തില്‍ കയറി ഫോണ്‍ ചെയ്യുകയായിരുന്നു. മന്ത്രി മരത്തില്‍ കയറി ഫോണ്‍ ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഇതിനിടെ വൈറലാവുകയായിരുന്നു. 

ബിക്കാനറിലെ രണ്ടു ഡസനോളം ഗ്രാമങ്ങളില്‍ മൊബൈല്‍ ഫോണുമായി മരങ്ങളിലും ഉയരമുള്ള സ്ഥലങ്ങളിലും കയറി നില്‍ക്കേണ്ട അവസ്ഥയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com