ഐഎസ്ആര്‍ഒയുടെ 25 വര്‍ഷത്തെ കാത്തിരിപ്പ് ഇന്ന് യാഥാര്‍ത്ഥ്യമാകും ജിഎസ്എല്‍വി-മാര്‍ക്ക് 3 വൈകുന്നേരം 5ന് കുതിച്ചുയരും 

മനുഷ്യനെ ബഹിരാകശത്തേക്ക് കൊണ്ടുപോകുക എന്ന ഐഎസ്ആര്‍ഒയുടെ സ്വപ്‌ന പദ്ധതിയിലെ സുപ്രധാന ചുവടുവെയ്പ്പ്‌ 
ഐഎസ്ആര്‍ഒയുടെ 25 വര്‍ഷത്തെ കാത്തിരിപ്പ് ഇന്ന് യാഥാര്‍ത്ഥ്യമാകും ജിഎസ്എല്‍വി-മാര്‍ക്ക് 3 വൈകുന്നേരം 5ന് കുതിച്ചുയരും 

ശ്രീഹരിക്കോട്ട:ഇന്ത്യയുടെ പുതിയ റോക്കറ്റ് ജിഎസ്എല്‍വി-മാര്‍ക്ക് 3  റോക്കറ്റ് ഇന്ന് വൈകുന്നേരം അഞ്ചിന് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയരും. ഇന്ത്യ നിര്‍മ്മിച്ചതില്‍വെച്ച് ഏറ്റവും ഭാരം കൂടിയ റോക്കറ്റാണ് ജിഎസ്എല്‍വി-മാര്‍ക്ക് 3.അതുകൊണ്ടുതന്നെ ഫാറ്റ് ബോയ് എന്നാണ് റോക്കറ്റിന് ശാസ്ത്രജ്ഞര്‍ വിളിപ്പേര് നല്‍കിയിരിക്കുന്നത്. മനുഷ്യനെ ബഹിരാകശത്തേക്ക് കൊണ്ടുപോകുക എന്ന ഐഎസ്ആര്‍ഒയുടെ സ്വപ്‌ന പദ്ധതിയിലെ സുപ്രധാന ചുവടുവെയ്പാണ് ഇന്ന് വിക്ഷേപിക്കുന്ന ഈ റോക്കറ്റ്. 200 ഏഷ്യന്‍ ആനകളുടെ ഭാരമുണ്ട് ഈ ഫാറ്റ് ബോയിക്ക്. 14 നിലക്കെട്ടിടത്തിന്റെ ഉയരവും 13 അടി വ്യാസവുമുള്ള റോക്കറ്റ് നാലു ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കും.  ഈ റോക്കറ്റിന് വേണ്ടി 25 വര്‍ഷമാണ് ഐഎസ്ആര്‍ ഗവേഷണം നടത്തിയത്. 

പൂര്‍ണമായും ഇന്ത്യന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച ആദ്യ ക്രയോജനിക് എന്‍ജിനാണ് റോക്കറ്റിലുള്ളത്. ജിസാറ്റ് പരമ്പരയിലെ 19–ാമത്തെ ഉപഗ്രഹമായ ജിസാറ്റ് 19ന്റെ വിക്ഷേപണം ജിഎസ്എല്‍വിയോടൊപ്പം നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com