ഓട്ടോയില്‍ നിന്ന് കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം അമ്മയെ ബലാത്സംഗം ചെയ്തു; കുഞ്ഞ് മരിച്ചു

ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയില്‍ നിന്നും ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം അമ്മയെ ബലാത്സംഘം ചെയ്തു. ഗുരുതരമായി പരിക്കുകളേറ്റ കുഞ്ഞ് പിന്നീട് മരിച്ചു.
ഓട്ടോയില്‍ നിന്ന് കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം അമ്മയെ ബലാത്സംഗം ചെയ്തു; കുഞ്ഞ് മരിച്ചു

ഗുഡ്ഗാവ്: ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയില്‍ നിന്നും ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം അമ്മയെ ബലാത്സംഘം ചെയ്തു. ഗുരുതരമായി പരിക്കുകളേറ്റ കുഞ്ഞ് പിന്നീട് മരിച്ചു. ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം. ഐഎംടി മാനശേശ്വര്‍ സ്വദേശിയായ യുവതിക്കും കുഞ്ഞിനുമാണ് ദുരനുഭവമുണ്ടായത്.

ഭര്‍ത്താവുമായി വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് പോകാനായി ഓട്ടോയില്‍ കയറിയതാണ് അമ്മയും കുഞ്ഞും. താന്‍ ഓട്ടോയില്‍ കയറുമ്പോള്‍ മറ്റ് മൂന്നുപേര്‍ കൂടി അതിലുണ്ടായിരുന്നുവെന്നാണ് പീഡനത്തിനിരയായ യുവതി പറഞ്ഞത്. ഓട്ടോയില്‍ കയറിയതോടെ അവര്‍ ശല്യപ്പെടുത്താന്‍ തുടങ്ങി.

ഇതിനിടെ കുഞ്ഞ് കരയാന്‍ തുടങ്ങിയിരുന്നു. അതോടെ അക്രമികള്‍ കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങി പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹി ഗുരുഗ്രാം എക്‌സ്പ്രസ് ഹൈവേക്ക് സമീപമുള്ള ഒരു റോഡില്‍ വെച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നും യുവതി പോലീസിനോട് പറഞ്ഞു. 

തന്റെ കുഞ്ഞിനെ മൂന്ന് പേര്‍ ചേര്‍ന്ന് ഓട്ടോയില്‍ നിന്നും വലിച്ചെറിഞ്ഞുവെന്നാണ് യുവതി ആദ്യം പോലീസില്‍ പരാതി നല്‍കിയത്. പീഡനവിവരം പിന്നീടാണ് അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com