സോണിയ പടിയിറങ്ങുമോ? കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് തീയതിയായി

നിലവില്‍ ഉപാധ്യക്ഷനായ രാഹുല്‍ ഗാന്ധിയായിരിക്കുമെന്നും സൂചനകളുണ്ട്
സോണിയ പടിയിറങ്ങുമോ? കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് തീയതിയായി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് പദവിയില്‍നിന്നും സോണിയാ ഗാന്ധി മാറുന്നുവെന്ന സൂചനകള്‍ നല്‍കിക്കൊണ്ടാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയോഗം ഇന്ന് നടന്നത്. സോണിയാ ഗാന്ധിയ്ക്കു പകരം അധ്യക്ഷസ്ഥാനത്തേക്ക് എത്തുക നിലവില്‍ ഉപാധ്യക്ഷനായ രാഹുല്‍ ഗാന്ധിയായിരിക്കുമെന്നും സൂചനകളുണ്ട്.
ജില്ലാ അധ്യക്ഷന്മാരുടെയും സംസ്ഥാന അധ്യക്ഷന്മാരുടെയും തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചുകൊണ്ട് സത്യസന്ധവും കൃത്യതയുമുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് സോണിയാ ഗാന്ധി പറഞ്ഞു. അഞ്ചു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ലാ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് സെപ്തംബര്‍ അഞ്ചു മുതല്‍ 15 വരെയുള്ള തീയതികളിലായാണ് നടക്കുന്നത്. സംസ്ഥാന അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് സെപ്തംബര്‍ 16 മുതലും നടക്കും.
കേരളത്തില്‍ കെപിസിസി അധ്യക്ഷനായി താല്‍ക്കാലിക ചുമതലയുള്ള എം.എം. ഹസ്സന്‍ തുടരുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. വി.ഡി. സതീശനെ അധ്യക്ഷനാക്കാനുള്ള സാധ്യതകളുമുണ്ട്. അധ്യക്ഷനായി കെ. സുധാകരന്‍ നേരത്തെ താല്‍പര്യം അറിയിച്ചതാണ്. എന്നാല്‍ സുധാകരനെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ജില്ലാ പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പിലാകും കേരളത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വെല്ലുവിളി നേരിടേണ്ടിവരിക. ഗ്രൂപ്പ് സമവാക്യങ്ങളെ തൃപ്തിപ്പെടുത്തി വേണം ജില്ലാ പ്രസിഡന്റുമാരെ നിശ്ചയിക്കാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com