ബാബറി മസ്ജിദ് കേസ്; അദ്വാനി നേരിട്ട് ഹാജരാവണ്ട

ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ വിചാരണയ്ക്കായി ദിവസവും നേരിട്ട് ഹാജരാവുന്നതില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിക്ക് സിബിഐ കോടതി ഇളവ് അനുവദിച്ചു.
babari
babari

ലഖ്‌നൗ: ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ വിചാരണയ്ക്കായി ദിവസവും നേരിട്ട് ഹാജരാവുന്നതില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിക്ക് സിബിഐ കോടതി ഇളവ് അനുവദിച്ചു. അദ്വാനിയെക്കൂടാതെ കേന്ദ്രമന്ത്രി ഉമാഭാരതി, മുരളീ മനോഹര്‍ ജോഷി എന്നിവര്‍ക്കും കോടതി ഇളവനുവദിച്ചിട്ടുണ്ട്. 

ദിവസവും കോടതിയില്‍ ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു. പ്രായധിക്യവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് അദ്വാനിയും ജോഷിയും ഇളവ് നേടിയത്. കേന്ദ്രമന്ത്രിയായതിനാലുള്ള തിരക്ക് ചൂണ്ടിക്കാട്ടിയാണ് ഉമാഭാരതി ഇളവ് നേടിയത്. 

കേസില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് ഇവരാദ്യം സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. ക്രിമിനല്‍ ഗൂഢാലോചനയാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. രണ്ട് കുറ്റപത്രങ്ങളുള്ള കേസില്‍ രണ്ടാമത്തേതിലാണ് അദ്വാനി, ജോഷി, ഉമാ ഭാരതി എന്നിവരടക്കം 13 പേര്‍ക്കെതിരെ ബാബറി മസ്ജിദ് തകര്‍ക്കാന്‍ പ്രേരകമാകും വിധത്തിലുള്ള പ്രസംഗം നടത്തിയെന്ന ആരോപണമുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com