അനുമതി നിഷേധിച്ചിട്ടും സന്ദര്‍ശനം; രാഹുല്‍ ഗാന്ധി പൊലീസ് കസ്റ്റഡിയില്‍

പൊലീസ് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചിട്ടും പരിപാടിയുമായി മുന്നോട്ടുപോയതിനാണ് നടപടി. കരുതല്‍ നടപടിയെന്ന നിലയിലാണ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
അനുമതി നിഷേധിച്ചിട്ടും സന്ദര്‍ശനം; രാഹുല്‍ ഗാന്ധി പൊലീസ് കസ്റ്റഡിയില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ട മന്ദ്‌സോര്‍ ഗ്രാമം സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചിട്ടും പരിപാടിയുമായി മുന്നോട്ടുപോയതിനാണ് നടപടി. കരുതല്‍ നടപടിയെന്ന നിലയിലാണ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

രാജസ്ഥാനിലൂടെ റോഡ് വഴി ബൈക്കിലാണ് രാഹുല്‍ മധ്യപ്രദേശിലേക്ക് കടന്നത്. കര്‍ഷകരുടെ കുടുംബങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന് രാഹുല്‍ ട്വിറ്റര്‍ പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

അതിനിടെ കര്‍ഷകര്‍ മരിച്ചത് പൊലീസ് വെടിവയ്പില്‍ തന്നെയാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി അറിയിച്ചു. നേരത്തെ പൊലീസിന് ഇതില്‍ പങ്കൊന്നുമില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

കര്‍ഷകരുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുകയാണെന്ന് ആരോപണമുണ്ട്. കര്‍ഷകരുടെ പ്രക്ഷോഭം നിയന്ത്രണാതീതമായപ്പോള്‍ വെടിവെച്ചെന്നാണ് അധികൃതര്‍ പറയുന്നത് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രാജിവെയ്ക്കണമെന്ന് മുന്‍മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടു.

വിളകള്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കമെന്ന ആവശ്യവുമായാണ് ജൂണ്‍ ഒന്നു മുതല്‍ കര്‍ഷകര്‍ പ്രക്ഷോഭം നടത്തിവരുന്നത്. പ്രക്ഷോഭം രൂക്ഷമായതോടെ മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com