കാണ്‍പൂര്‍, അലഹബാദ് റെയില്‍വേ സ്റ്റേഷനുകള്‍ ലേലത്തില്‍ വയ്ക്കുന്നു

200 കോടി രൂപയാണ് കാണ്‍പൂര്‍ സ്റ്റേഷന്റെ അടിസ്ഥാന  ലേലത്തുകയായി നിശ്ചയിച്ചിരിക്കുന്നത്
കാണ്‍പൂര്‍, അലഹബാദ് റെയില്‍വേ സ്റ്റേഷനുകള്‍ ലേലത്തില്‍ വയ്ക്കുന്നു

ന്യൂഡല്‍ഹി: കാണ്‍പൂര്‍, അലഹബാദ് റെയില്‍വേ സ്റ്റേഷന്‍ ജംങ്ഷനുകല്‍ കേന്ദ്ര സര്‍ക്കാര്‍ ലേലത്തില്‍ വയ്ക്കുന്നു. സ്റ്റേഷനുകളുടെ വിപുലീകരണത്തിനായി പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്റ്റേഷനുകള്‍ ലേലത്തില്‍ വയ്ക്കുന്നത്. 

ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജംങ്ഷന്‍, അലഹബാദ് ജംങഷന്‍ എന്നിവ ജൂണ്‍ 28ന് ലേലത്തില്‍ വയ്ക്കും. താത്പര്യമുള്ള കമ്പനികള്‍ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ വെബ്‌സൈറ്റില്‍ കയറി ലേലത്തിനായി രജിസ്റ്റര്‍ ചെയ്യാം. 

200 കോടി രൂപയാണ് കാണ്‍പൂര്‍ സ്റ്റേഷന്റെ അടിസ്ഥാന  ലേലത്തുകയായി നിശ്ചയിച്ചിരിക്കുന്നത്. അലഹബാദ് റെയില്‍വേ സ്റ്റേഷന്റേത് 150 കോടി രൂപയും. ജൂണ്‍ 30ന് ലേലത്തിന്റെ ഫലം പ്രസിദ്ധീകരിക്കും. 

ബംഗലൂരു, മുംബൈയിലെ ലോകമാന്യതിലക്, പുനെ, വിശാഖപട്ടണം ഉള്‍പ്പെടെ രാജ്യത്തെ 25 റെയില്‍വേ സ്റ്റേഷനുകളും ഇതുപോലെ പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് അനുസരിച്ച് വിപുലീകരണം നടത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. 30000 കോടി രൂപയുടെ നിക്ഷേപമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com