കര്‍ഷക പ്രതിഷേധം; മധ്യപ്രദേശ് മുഖ്യമന്ത്രി നിരാഹാരത്തില്‍

ഭോപ്പാലിലെ ദൂസെഹ്ര മൈതാനത്ത് 11 മണി മുതലാണ് ഉപവാസം തുടങ്ങിയത്.
കര്‍ഷക പ്രതിഷേധം; മധ്യപ്രദേശ് മുഖ്യമന്ത്രി നിരാഹാരത്തില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ കര്‍ഷകസമരത്തിനു നേരെയുണ്ടായ വെടിവെപ്പില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ അനിശ്ചിതകാല ഉപവാസം ആരംഭിച്ചു. ഭോപ്പാലിലെ ദൂസെഹ്ര മൈതാനത്ത് 11 മണി മുതലാണ് ഉപവാസം തുടങ്ങിയത്.

സമരം സമാധാനത്തോടെ അവസാനിപ്പിക്കാന്‍ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. സമാധാനപരമായി സമരം അവസാനിക്കും വരെ ചര്‍ച്ചയുമായി മുന്നോട്ടു പോകാം, അതുവരെ നിരാഹാരമിരിക്കും എന്ന നിലപാടിലാണ് മുഖ്യമന്ത്രി.

അതേസമയം കര്‍ഷക പ്രതിഷേധം തലസ്ഥാനമായ ഭോപ്പാലിലേക്കും പടര്‍ന്നു. പലയിടത്തും കല്ലേറുണ്ടായി. പോലീസ് വാഹനങ്ങള്‍ക്കു നേരെയും പോലീസിന് നേരെയും സമരക്കാര്‍ കല്ലേറ് നടത്തി. പല സ്ഥലത്തും നിശാനിയമം പ്രഖ്യാപിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com