കേന്ദ്രമന്ത്രി രാധാമോഹന്‍സിങിന് നേരെ ചീമുട്ടയേറ്

മധ്യപ്രദേശിലെ കര്‍ഷകരെ വെടിവെച്ചുകൊന്നതില്‍ പ്രതിഷേധിച്ചായിരുന്നു കേന്ദ്രമന്ത്രി രാധാമോഹന്‍ സിങിന് നേരെ യൂത്ത് കോണ്‍ഗ്രസുകാരുടെ ചീമുട്ടയേറും കരിങ്കൊടി പ്രയോഗവും
കേന്ദ്രമന്ത്രി രാധാമോഹന്‍സിങിന് നേരെ ചീമുട്ടയേറ്

ഭുവനേശ്വര്‍: കേന്ദ്രമന്ത്രി രാധാമോഹന്‍സിങിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചീമുട്ടയേറും കരിങ്കൊടി പ്രയൊഗവും. ഒഡീഷയിലെ ഗസ്റ്റ്ഹൗസിന് സമീപത്തുവെച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാട്ടിയത്. മധ്യപ്രദേശിലെ കര്‍ഷകരെ വെടിവെച്ചുകൊന്നതില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം.

സബ്കാ സാത്ത് സബ്കാ വികാസ് എന്ന പരിപാടിയുടെ ഉദ്ഘാടനത്തിനായാണ് രാധാമോഹന്‍ സിങ് ഒഡീഷയിലെത്തിയത്. യൂത്ത് കോണ്‍ഗ്രസുകാരുടെ ചീമുട്ടയേറ് മന്ത്രിയുടെ മേല്‍ പതിച്ചില്ലെന്നും വാഹനത്തിന്‍ മേലാണ് പതിച്ചതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.  സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

മധ്യപ്രദേശിലെ കര്‍ഷകരുടെ മരണത്തില്‍ സംസ്ഥാനസര്‍ക്കാര്‍ തന്നെ അപലപിച്ചിട്ടുണ്ടെന്നും കര്‍ഷകര്‍ക്ക് അനുകൂലമായ നടപടികളിലൂടെയുമാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്ത് കോണ്‍ഗ്രസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതിന്റെ ജാള്യതയാണ് സംഭവങ്ങള്‍ വ്യക്തമാക്കുന്നതെന്നും രാധാമോഹന്‍സിങ് പറഞ്ഞു. 

ആവശ്യമായ സുരക്ഷാ സംവിധാനള്‍ ഒരുക്കുന്നതില്‍  സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കേന്ദ്രമന്ത്രിമാര്‍ എത്തുമ്പോള്‍ സുരക്ഷയൊരുക്കേണ്ട ഉത്തരവാദിക്കം സംസ്ഥാന സര്‍ക്കാരിനാണെന്നും ബിജെപി നേതാവ് അരുണ്‍സിങ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com