ജൂലൈ ഒന്നുമുതല്‍ പാന്‍ കാര്‍ഡിനും ആദായ നികുതി റിട്ടേണിനും ആധാര്‍ വേണം

ഇനി പാന്‍ അസാധുവായാല്‍ ഉപയോക്താവിന് ഒരുവിധ ബാങ്ക് ഇടപാടുകളും നടത്താനാകില്ല
ജൂലൈ ഒന്നുമുതല്‍ പാന്‍ കാര്‍ഡിനും ആദായ നികുതി റിട്ടേണിനും ആധാര്‍ വേണം

ന്യുഡല്‍ഹി: ജൂലൈ ഒന്നുമുതല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. പാന്‍ നമ്പരുമായി ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡി) അറിയിച്ചു. പാന്‍ ഉള്ളവരും പുതുതായി അപേക്ഷിച്ചവരും ഉടന്‍ ഇന്‍കം ടാക്‌സ് അധികൃതരെ ആധാര്‍ നമ്പര്‍ അറിയിക്കണം. ആധാര്‍ നിര്‍ബന്ധമാക്കിയുള്ള നിയമഭേദഗതിയില്‍ 'ഭാഗിക സ്‌റ്റേ' അനുവദിച്ച സുപ്രീംകോടതി വിധി വന്നതിന്റെ തൊട്ടടുത്ത ദിവസമാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്. 

സുപ്രീം കോടതി വിധിയെക്കുറിച്ചു പഠിച്ച ധനകാര്യ മന്ത്രാലയത്തിലെയും സിബിഡിടിയിലെയും ഉന്നതതല സമിതിയാണു ആധാര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനമെടുത്തത്. ആദായനികുതി റിട്ടേണ്‍ നല്‍കാനും പാന്‍ കാര്‍ഡ് ലഭിക്കാനും ആധാര്‍ നിര്‍ബന്ധമാക്കിയുള്ള നിയമഭേദഗതി ഭരണഘടനാ വിരുദ്ധമല്ല എന്നും എന്നാല്‍, ആധാര്‍ നമ്പര്‍ ലഭ്യമാക്കിയില്ലെങ്കില്‍ പാന്‍ അസാധുവാകുമെന്ന വ്യവസ്ഥ നടപ്പാക്കുന്നതു ഭാഗികമായി സ്‌റ്റേ ചെയ്യുന്നു എന്നുമായിരുന്നു സുപപ്രീംകോടതി വിധി. 

ഇനി പാന്‍ അസാധുവായാല്‍ ഉപയോക്താവിന് ഒരുവിധ ബാങ്ക് ഇടപാടുകളും നടത്താനാതകില്ല. ആദായനികുതി റിട്ടേണ്‍ ഫയലിങ്ങിനും പുതിയ പാന്‍ ലഭിക്കാനും ജൂലൈ ഒന്നുമുതല്‍ ആധാര്‍ നിര്‍ബന്ധമാക്കുകയാണു സിബിഡിടി ചെയ്തത് എന്ന് ഉന്നത ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com