നാട്ടില്‍ നിന്നും കുടിയിറക്കി; നീതി തേടി പ്രധാനമന്ത്രിക്ക് പതിനൊന്നു വയസുകാരിയുടെ കത്ത്

കോടതി വിധി അന്യായമാണെന്നും തങ്ങള്‍ക്ക് നീതി ലഭിക്കാന്‍ ഇടപെടണമെന്നുമാണ് പെണ്‍കുട്ടി കത്തില്‍ ആവശ്യപ്പെടുന്നത്
നാട്ടില്‍ നിന്നും കുടിയിറക്കി; നീതി തേടി പ്രധാനമന്ത്രിക്ക് പതിനൊന്നു വയസുകാരിയുടെ കത്ത്

ഭൂവനേശ്വര്‍: കോടതി ഉത്തരവിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും കുടിയിറക്കപ്പെട്ട കുടുംബത്തിലെ പതിനൊന്നു വയസുകാരി നീതി തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കോടതി വിധി അന്യായമാണെന്നും തങ്ങള്‍ക്ക് നീതി ലഭിക്കാന്‍ ഇടപെടണമെന്നുമാണ് പെണ്‍കുട്ടി കത്തില്‍ ആവശ്യപ്പെടുന്നത്. 

ഭൂമി തര്‍ക്കത്തില്‍ കന്‍ഗാരൂ കോടതിയാണ് ഇവര്‍ക്കെതിരായ വിധി പുറപ്പെടുവിച്ചത്. വിധി വന്നതിന് പിന്നാലെ നാട്ടുകാര്‍ ഇവരെ ഈ ഗ്രാമത്തില്‍ നിന്നും ഓടിച്ചതായും പെണ്‍കുട്ടി കത്തില്‍ പറയുന്നു. കട്ടക്ക് ജില്ലയിലെ ഉഗ്രസെന്‍ മൊഹാറാനയുടെ മകളായ സുഭശ്രീയാണ് പ്രധാനമന്ത്രിയെ സമീപിച്ചിരിക്കുന്നത്. 

ഭൂമി പിടിച്ചെടുക്കുന്നത് ലക്ഷ്യം വെച്ച് എത്തിയ നാട്ടുകാര്‍ തന്റെ അച്ഛനെ മര്‍ദ്ദിക്കുകയും, തങ്ങളെ വീട്ടില്‍ നിന്നും ഇറക്കി വിടുകയുമായിരുന്നു എന്ന് പെണ്‍കുട്ടി പറയുന്നു. സംഭവത്തെ കുറിച്ച് പരാതി നല്‍കിയിട്ടും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്നും പെണ്‍കുട്ടി മോദിക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com