യോഗി ആദിത്യനാഥിനെ കരിങ്കൊടി കാണിച്ച വിദ്യാര്‍ത്ഥികള്‍ക്ക്‌ ജാമ്യം നിഷേധിച്ചു

പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 
യോഗി ആദിത്യനാഥിനെ കരിങ്കൊടി കാണിച്ച വിദ്യാര്‍ത്ഥികള്‍ക്ക്‌ ജാമ്യം നിഷേധിച്ചു

ലക്‌നൗ:ഉത്തര്‍പ്രദേശ്  മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. ലക്‌നൗ അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സുനില്‍കുമാറാണ് വിദ്യാര്‍ത്ഥികളുടെ ജാമ്യപേക്ഷ തള്ളിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇടത് വിദ്യാര്‍ത്ഥി സംഘടനയായ ആയ ആള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷനും സമാജ്‌വാദി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗവുമാണ് ആദിത്യനാഥിന്റെ വാഹന വ്യൂഹം തടഞ്ഞുനിര്‍ത്തി കരിങ്കൊടി കാട്ടിയത്.വിദ്യാര്‍ത്ഥികളെ അപ്പോള്‍തന്നെ അറസ്റ്റ് ചെയ്തിരുന്നു.

ഉത്തര്‍പ്രദേശില്‍ അരങ്ങേറുന്ന ദളിത് പീഡനങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു പെണ്‍കുട്ടികള്‍ അടക്കമുള്ളവരുടെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചവരുത്തി എന്നാരോപിച്ച് ഏഴ് പൊലീസുകാരെ പിറ്റേന്നുതന്നെ സസ്‌പെന്റ് ചെയ്തിരുന്നു. സംഭവം വളരെ ഗുരുതരമായ വിഷയമാണ് എന്നാണ് കോടതിയുടെ നിരീക്ഷണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com