ശിവരാജ് സിങ് ചൗഹാന്റെ നിരാഹാരം തമാശയെന്ന് സീതാറാം യെച്ചൂരി

കര്‍ഷകരെ നീചമായ രീതിയില്‍ കൊന്നൊടുക്കിയിട്ട് നിരാഹാര സമരമിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഇരട്ടമുഖമാണെന്നും സീതാറാം യെച്ചൂരി
ശിവരാജ് സിങ് ചൗഹാന്റെ നിരാഹാരം തമാശയെന്ന് സീതാറാം യെച്ചൂരി

ന്യൂഡെല്‍ഹി: മധ്യപ്രദേശില്‍ കര്‍ഷകസമരം തുടരുന്നതിനിടെ സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നിരാഹാരം തമാശയെന്ന് സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറം യെച്ചൂരി. കര്‍ഷകരെ നീചമായ രീതിയില്‍ കൊന്നൊടുക്കിയിട്ട് നിരാഹാരസമരമിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഇരട്ടമുഖമാണെന്നും സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. 

ഭോപ്പാലിലെ ദസ്‌റ മൈതാനത്തിലാണ് മുഖ്യമന്ത്രിയും ഭാര്യ സാധ്‌നയും നിരാഹാരമിരിക്കുന്നത്. കര്‍ഷകസമരം അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കും വരെ നിരാഹാരം ഇരിക്കാനാണ് ഇരുവരുടെയും തീരുമാനം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കര്‍ഷകര്‍ക്ക് തന്നെ സമരപന്തലില്‍ വന്നുകാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളാനാകില്ലെന്ന് കൃഷി മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിരാഹാരസമരം ആരംഭിച്ചതിന് പിന്നാലെയാണ് കര്‍ഷക പ്രകോപനനിലപാടുമായി കൃഷിമന്ത്രി തന്നെ രംഗത്തെത്തിയത്. കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ആസാഹചര്യത്തില്‍ വായ്പകള്‍ എഴുതിതള്ളേണ്ടതില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.

എന്റെ ജീവിതം കര്‍ഷകര്‍ക്ക് വേണ്ടിയുള്ളതാണന്നും അവരുടെ ക്ഷേമമാണ് ജീവിതലക്ഷ്യം എന്നു പറയുന്ന മുഖ്യമന്ത്രിയുടെ നിരാഹാരസമരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com