കലാപം മാത്രമല്ല കശ്മീര്‍; ഇന്‍ ദി ഷേയ്ഡ് ഓഫ് ഫാളണ്‍ ചിനാര്‍ കാട്ടിത്തരുന്ന കശ്മീര്‍ ജീവിതം

കലാപമല്ല കശ്മീര്‍ അതിന് ജീവിതവുമുണ്ടെന്ന് പറയാന്‍ ശ്രമിക്കുന്ന കലാ ആവിഷ്‌കാരത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശനം നിഷേധിച്ചിരിക്കുന്നത്
കലാപം മാത്രമല്ല കശ്മീര്‍; ഇന്‍ ദി ഷേയ്ഡ് ഓഫ് ഫാളണ്‍ ചിനാര്‍ കാട്ടിത്തരുന്ന കശ്മീര്‍ ജീവിതം

സംസ്ഥാന അന്താരാഷ്ട്ര ഡോക്യുമെന്ററി,ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ മൂന്ന് ചിത്രങ്ങലില്‍ ഒന്നായ ഇന്‍ ദി ഷേയ്ഡ് ഓഫ് ഫാളണ്‍ ചിനാര്‍ എന്ന ഡോക്യുമെന്ററി കശ്മീരിലെ രാഷ്ട്രീയ സംഘര്‍ഷത്തെക്കുറിച്ചും കശ്മീര്‍ ജനത അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അതി ശക്തമായി സംസാരിക്കുന്ന ചിത്രമാണ്. സംഗീതത്തിന്റെ പശ്ചാതലത്തില്‍ മുന്നോട്ടുപോകുന്ന ചിത്രം ഒരു ജനതയുടെ അതിജീവനത്തിനായുള്ള ശ്രമങ്ങളെയാണ് തുറന്നുകാട്ടുന്നത്. 

1992 മുതല്‍ കശ്മീര്‍ താഴ്‌വരയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ നേര്‍ചിത്രം വിവരിച്ചു തരന്‍ ശ്രമിക്കുകയാണ് ഡാക്യുമെന്ററി.കശ്മീര്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം യുവാക്കളുടെ സംഗീത കൂട്ടായ്മയിലൂടെയാണ് കശ്മീരിന്റെ ഇന്നത്തെ അവസ്ഥ ഡോക്യുമെന്ററി വരച്ചിടുന്നത്. ഫാസില്‍ എന്‍.സിയും മലയാളിയായ ഷോണ്‍ സെബാസ്റ്റിയനും ചേര്‍ന്നാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. 2016ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഇതിനോടകംതന്നെ യൂട്യൂബില്‍ ഹിറ്റാണ്. 

സൈന്യവുമായി നടന്ന ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടവരുടെ ശവക്കല്ലറകള്‍ ചിത്രീകരിച്ചിരിക്കുന്നുണ്ട് ഡോക്യുമെന്ററിയില്‍.പറഞ്ഞുപരുത്തുന്നതുപോലെ
വെറും യുദ്ധവും വിഘടനവാദവും മാത്രം നിറഞ്ഞു നില്‍ക്കുന്ന സ്ഥലമല്ല കശ്മീര്‍, കശ്മീരിന്റെ സംസ്‌കാരം,അത് പ്രതിനിധാനം ചെയ്യുന്ന കല അതെല്ലാം വളരെ വിലപ്പെട്ടതാണ്. ഡോക്യുമെന്ററി പറയാന്‍ ശ്രമിക്കുന്നതും അത് തന്നെയാണ്. 

പാട്ടുപാടാനാഗ്രഹിക്കുന്ന,മഞ്ഞത്ത് വെറുതേ ചുറ്റിക്കറങ്ങാന്‍ ആഗ്രഹിക്കുന്ന നിരവധി യുവാക്കളുണ്ട് കശ്മീരില്‍ എന്ന് ഡോക്യുമെന്ററി പറയുന്നു.
നിരന്തര കലാപങ്ങള്‍ തകര്‍ത്തെറിഞ്ഞ കുടുംബങ്ങളെക്കുറിച്ചും യുവാക്കലുടെ സ്വപ്‌നങ്ങളെക്കുറിച്ചും ഡോക്യുമെന്റി പറയുന്നു.
കലയും സംഗീതവും കലാപത്തിനെ മറക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതായി ഒരു വിഭാഗം കണ്ടെത്തിയിരിക്കുകയാണ്. കലാപമല്ല കശ്മീര്‍ അതിന് ജീവിതവുമുണ്ടെന്ന് പറയാന്‍ ശ്രമിക്കുന്ന കലാ ആവിഷ്‌കാരത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശനം നിഷേധിച്ചിരിക്കുന്നത്. 

കശ്മീരിലെ കലാലയങ്ങളില്‍ കലാപകാരികള്‍ മാത്രമല്ല, കലാകാരന്‍മാരുമുണ്ടെന്ന് ചിത്രം പറയുന്നു. റാപ്പ് മ്യൂസിക്കാണ് കശ്മീരിലെ ജനത അനുഭവിക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളെപ്പറ്റി സംസാരിക്കാന്‍ ഏറ്റവും ശക്തമായ ആയുധം എന്ന് യുവാക്കള്‍ പറയുകയാണ്. റാപ്പിനൊപ്പം കശ്മീരി സൂഫി സംഗീതത്തേയും ചേര്‍ത്തുവെച്ച് ഈ യുവാക്കള്‍ പാടിപ്രതിരോധിക്കുന്നത് ഭീകരവാദത്തേയും ഭരണകൂട അടിച്ചമര്‍ത്തലുകളേയുമാണ് എന്ന് ഡോക്യുമെന്ററി ഉടനീളം കാട്ടിത്തരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com