'ഗോവ ഫോര്‍ ബീഫ്, ബീഫ് ഫോര്‍ ഗോവ'; കശാപ്പ് നിയന്ത്രണത്തിനെതിരെ ഗോവയില്‍ മുസ്‌ലിം ക്രൈസ്തവ സംയുക്ത സംഘടന രൂപീകരിച്ചു

ഇത്രയും കാലം ഞങ്ങള്‍ മിണ്ടാതിരുന്നു. പക്ഷേ ഇപ്പോള്‍ ഈ കൂട്ടായ്മ ആവശ്യമായിരിക്കുകാണ്
 'ഗോവ ഫോര്‍ ബീഫ്, ബീഫ് ഫോര്‍ ഗോവ'; കശാപ്പ് നിയന്ത്രണത്തിനെതിരെ ഗോവയില്‍ മുസ്‌ലിം ക്രൈസ്തവ സംയുക്ത സംഘടന രൂപീകരിച്ചു

പനാജി: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധവുായി ബിജെപി ഭരിക്കുന്ന ഗോവയിലെ മുസ്‌ലിം ക്രൈസ്തവ വ്യാപാര സംഘടനകള്‍. 'ഗോവ ഫോര്‍ ബീഫ്, ബീഫ് ഫോര്‍ ഗോവ' എന്നപേരില്‍ ഇവര്‍ കൂട്ടായ്മ രൂപീകരിച്ചിരിക്കുകയാണ്. മുസ്ലിം സമുദായ സംഘടനകള്‍,റോമന്‍ കത്തോലിക്ക സഭ,മാംസ വ്യാപാരികളുടെ സംഘടനകള്‍ എന്നിവയാണ് കൂട്ടായ്മയിലുള്ളത്. 

പ്രതിഷേധത്തിന്റെ ആദ്യപടിയായി ഖുറേഷി മീറ്റ് ട്രേഡേഴ്‌സ് എന്ന സംഘടന കേന്ദ്ര ഉത്തരവ് സ്‌റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ബോംബെ ഹോക്കോടതിയുടെ  ഗോവ ബഞ്ചില്‍ ഹര്‍ജി ഫയല്‍ ചെയ്തു. 

സംസ്ഥാനത്തിന്റെ ടൂറിസം മേഖലയില്‍ കാര്യമായ സംഭാവന ചെയ്യുന്ന മാംസ വിപണിയെ തകര്‍ക്കാന്‍ കേന്ദ്രം തുനിയുമ്പോള്‍ മനോഹര്‍ പരീക്കര്‍ നേതൃത്വം നല്‍കുന്ന ബിജെപി മന്ത്രിസഭ വിഷയത്തില്‍ മൗനം പാലിക്കുകയാണ് എന്നാണ് ഈ സംഘടനകളുടെ ആരോപണം. 

ഉത്തരവിന് പിന്നാലെ ഗോവ-കര്‍ണ്ണാടക അതിര്‍ത്തിയില്‍ കന്നുകാലികളെ കൊണ്ടുവന്ന വാഹനങ്ങള്‍ക്ക് നേരെ ഗോസംരക്ഷകര്‍ അക്രമം നടത്തിയിരുന്നു. 

ബലിനല്‍കുന്നതിനായുള്ള കശാപ്പും നിരോധിച്ചത്, വരുന്ന ബക്രീദില്‍ തങ്ങളെ ബാധിക്കുമെന്ന് ഖുറേഷി മാംസ വ്യാപാരികളുടെ സംഘടനാ പ്രതിനിധി അന്‍വര്‍ ബേപാരി മാധ്യമങ്ങളോട് പറഞ്ഞു. കന്നുകാലികളുമായി കാണുന്നവരെ ആളുകള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുമ്പോള്‍ കര്‍ഷകരില്‍ നിന്ന് കാലികളെ വാങ്ങാനാവില്ല. പ്രശ്‌ന പരിഹാരത്തിനായി ഞങ്ങള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഒട്ടെറേ തൊഴില്‍ മേഖലയെ ബാധിക്കുന്ന ഒരു ഉത്തരാവാണിത്. അന്‍വര്‍ ബേപാരി പറഞ്ഞു. 

ഇത്രയും കാലം ഞങ്ങള്‍ മിണ്ടാതിരുന്നു. പക്ഷേ ഇപ്പോള്‍ ഈ കൂട്ടായ്മ ആവശ്യമായിരിക്കുകാണ്. ഇത് മതത്തിന് അതീതമായ ഒരു കൂട്ടായ്മയാണ്. തൊഴിലിനെ ബാധിക്കുന്ന ഒരു പ്രശ്‌നമാണിത്. ഇത് രാജ്യത്തിന്റെ മതേത്വത്തിന് നേരെയുള്ള ആക്രമണമാണ്. ഇതിന് എതിരെ മതത്തിന് അധീതമായി ഒന്നിക്കേണ്ടത് അനിവാര്യമാണ്. ഗോവയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമായിരുന്നത് ബീഫ് വിഭവങ്ങളാണ്. പല പരമ്പരാഗത ആഹാരങ്ങളും ബീഫ് വിഭവങ്ങളാണ്. പ്രശ്‌നമുണ്ടാകേണ്ട എന്ന് കരുതി ബീഫ് വിഭവങ്ങില്ലെന്ന് ഹോട്ടലുകള്‍ ബോര്‍ഡ് പ്രദര്‍ശിപ്പിച്ച് തുടങ്ങി.ഗോവ ഫോര്‍ ബീഫ്, ബീഫ് ഫോര്‍ ഗോവ കോ. കണ്‍വീനര്‍ ഫാ.സാവിയോ ഫെര്‍ണാഡസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com