അവിശ്വസനീയമായ ആ ചിത്രം ഇന്ത്യ-പാക് അതിര്‍ത്തിയിലല്ല; വീണ്ടും ഫോട്ടോഷോപ്പ് വിവാദത്തില്‍ കുടുങ്ങി കേന്ദ്ര സര്‍ക്കാര്‍

ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ അതിര്‍ത്തിയിലെ ചിത്രം എന്ന് പറഞ്ഞ് വെച്ചിരിക്കുന്നത് അന്യരാജ്യത്തിന്റെ ചിത്രം
അവിശ്വസനീയമായ ആ ചിത്രം ഇന്ത്യ-പാക് അതിര്‍ത്തിയിലല്ല; വീണ്ടും ഫോട്ടോഷോപ്പ് വിവാദത്തില്‍ കുടുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യുഡല്‍ഹി: വീണ്ടും ഫോട്ടോഷോപ്പ് വിവാദത്തില്‍ കുടുങ്ങി കേന്ദ്രസര്‍ക്കാര്‍. മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തേടനുബന്ധിച്ച് പുറത്തിറക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ അതിര്‍ത്തിയിലെ ചിത്രം എന്ന് പറഞ്ഞ് വെച്ചിരിക്കുന്നത് അന്യരാജ്യത്തിന്റെ ചിത്രം. 

ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യ സ്ഥാപിച്ച ഫഌ് ലൈറ്റുകള്‍ എന്ന് പറഞ്ഞാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവിശ്വസനീയമായ ചിത്രം എന്ന തലക്കെട്ടിലാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.സത്യത്തില്‍ അത് സ്‌പെയിന്‍-മൊറോക്കോ അതിര്‍ത്തിയിലാണെന്ന് മാധ്യമങ്ങള്‍ കണ്ടുപിടിച്ചു. ഇതോടെ മോദി സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്. സംഭവം വിവാദമായതോടെ ആഭ്യന്തരമന്ത്രാലായം അന്വേഷണത്തിന് ഉത്തരവിട്ടു. ബിഎസ്എഫ് അധികൃതരോടു വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം സെക്രട്ടറി രാജീവ് മെഹര്‍ഷി പറഞ്ഞു. മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുവന്ന അബദ്ധമാണെങ്കില്‍ ക്ഷമ ചോദിക്കുമെന്നും മെഹര്‍ഷി പറഞ്ഞു. വാര്‍ഷിക റിപ്പോര്‍ട്ടിന്റെ 40-ാം പേജിലാണു വിവാദ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.2006 ല്‍ സ്പാനിഷ് ഫോട്ടോഗ്രഫര്‍ സാവിയേര്‍ മൊയാനോ പകര്‍ത്തിയ ചിത്രമാണ് ആഭ്യന്തരമന്ത്രാലയം ഇന്ത്യന്‍ അതിര്‍ത്തിയിലെന്ന് പറഞ്ഞ് നല്‍കിയിരിക്കുന്നത്. പാക്ക് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാന്‍ 2043.76 കിലോമീറ്റര്‍ നീളത്തില്‍ ഫ്‌ളഡ് ലൈറ്റ് സ്ഥാപിക്കാനാണു കേന്ദ്രം തീരുമാനിച്ചിരുന്നത്. 1943.76 കിലോമീറ്റര്‍ പ്രദേശത്ത് വിളക്കുകള്‍ സ്ഥാപിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ ഫോട്ടോ വിവാദമായതോടെ സോഷ്യല്‍മീഡിയ പതിവുപോലെ കേന്ദ്രസര്‍ക്കാരിനെതിരെ വടിയുമെടുത്ത് രംഗത്തെത്തിയിരിക്കുകയാണ്. 

നരേന്ദ്ര മോദി ശ്രീലങ്കയിലെ ട്രെയിന്‍ ഇദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രം നല്‍കിയിട്ട് ഇന്ത്യയില്‍ മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസം പരസ്യം ചെയ്തിരുന്നു.അതും മാധ്യമങ്ങള്‍ പൊളിച്ചടുക്കിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ ഫോട്ടോഷോപ്പുമായി കേന്ദ്രസര്‍ക്കാര്‍ എത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com