ഗേറ്റ് വെ ഓഫ് ഇന്ത്യയുടെ പേരുമാറ്റി ഭാരത് ദ്വാര്‍ എന്നാക്കി മാറ്റണമെന്ന് ബിജെപി എംഎല്‍എ

ബ്രിട്ടീഷുകാലത്തെ അടിമത്തത്തിന്റെ അടയാളമാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ -  സ്വാതന്ത്ര്യസമരരക്തസാക്ഷികള്‍ക്കുള്ള ബഹുമാനസൂചകമായി ഭാരത് ദ്വാര്‍ എന്നാക്കണമെന്നാണ് ആവശ്യം
ഗേറ്റ് വെ ഓഫ് ഇന്ത്യയുടെ പേരുമാറ്റി ഭാരത് ദ്വാര്‍ എന്നാക്കി മാറ്റണമെന്ന് ബിജെപി എംഎല്‍എ

മുംബൈ: അടിമത്തത്തിന്റെ പ്രതീകമാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. അതുകൊണ്ട് ഗെയ്റ്റ് വേ ഓഫ് ഇന്ത്യ എന്നുപേരുമാറ്റി ഭാരത് ദ്വാര്‍ എന്നാക്കി പുനര്‍നാമകരണം ചെയ്യണമെന്ന് മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എ രാജ് പുരോഹിത്. 

ബ്രിട്ടീഷുകാലത്തെ അടിമത്തത്തിന്റെ അടയാളമാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. സ്വാതന്ത്ര്യസമരരക്തസാക്ഷികള്‍ക്കുള്ള ബഹുമാനസൂചകമായി ഭാരത് ദ്വാര്‍ എന്നാക്കണമെന്നാണ് ആവശ്യം. ഇക്കാര്യം മുഖ്യമന്ത്രി ദേവന്ദ്രഫട്‌നാവിസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പുനര്‍നാമകരണമെന്ന ആവശ്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. ബ്രിട്ടീഷുകാര്‍ നല്‍കിയ ബോംബെയുടെ പേര് പുനര്‍നാമകരണം ചെയ്തു മുംബൈ എന്നാക്കിയത് പോലെ ഗേറ്റ് വേയുടെ പേരുമാറ്റണമെന്നാണ് ആവശ്യം.

1911ല്‍ ജോര്‍ജ്ജ് അഞ്ചാമന്റെയും രാജ്ഞി മേരിയുടെയും മുംബൈ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ 1924ല്‍ പണികഴിപ്പിച്ചത്. ഇന്ത്യന്‍-അറബ്- പാശ്ചാത്ത്യരീതിയിലാണ് പണിതത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com