സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ രാജ്യദ്രോഹികളല്ല, മോദിക്ക് ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്‌

ദേശീയതയുടെ പേരില്‍ നടക്കുന്ന വിവാദങ്ങളെയും അസഹിഷ്ണുതയേയും ചോദ്യം ചെയ്താണ് സര്‍ക്കാരുദ്യോഗസ്ഥരുടെ കൂട്ടായ്മ നരേന്ദ്ര മോദിയ്ക്ക് കത്തു നല്‍കിയത്.
സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ രാജ്യദ്രോഹികളല്ല, മോദിക്ക് ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്‌

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചുകൊണ്ട് 65 ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ദേശീയതയുടെ പേരില്‍ നടക്കുന്ന വിവാദങ്ങളെയും അസഹിഷ്ണുതയേയും ചോദ്യം ചെയ്താണ് സര്‍ക്കാരുദ്യോഗസ്ഥരുടെ കൂട്ടായ്മ നരേന്ദ്ര മോദിയ്ക്ക് കത്തു നല്‍കിയത്. ഗവണ്‍മെന്റിനൊപ്പം നില്‍ക്കാത്തവരെല്ലാം ദേശവിരുദ്ധരാണെന്ന് മുദ്രകുത്താനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ കത്തിലൂടെ വ്യക്തമാക്കി.

മുന്‍ കേന്ദ്ര സാംസ്‌കാരിക സെക്രട്ടറി ജവാര്‍ സിര്‍ക്കാര്‍, മുന്‍ വാര്‍ത്താ വിതരണ മന്ത്രാലായം സെക്രട്ടറി ബാസ്‌കര്‍ ഗോസ്, മുന്‍ വിവരാവകാശ കമ്മീഷണര്‍ വജാത്ത് ഹബീദുള്ള, മുന്‍ മുംബൈ പൊലീസ് മേധാവി ജൂലിയോ റീബറിയോ, സാമൂഹിക പ്രവര്‍ത്തകരും മുന്‍ സര്‍ക്കാരുദ്യോഗസ്ഥരുമായ അരുണ റോയ്, ഹര്‍ഷ് മന്ദര്‍, മുന്‍ ഇന്ത്യന്‍ വിദേശകാര്യ ഉദ്യോഗസ്ഥന്‍ ദേബ് മുഖര്‍ജി, ഗുജറാത്ത് ഐപിസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ ശര്‍മ്മ ഉള്‍പ്പെടെയുള്ളവര്‍ പരാതിയില്‍ ഒപ്പിട്ടിട്ടുണ്ട്.

ഉത്തര്‍പ്രദേശ് ഇലക്ഷന്റെ സമയത്തുണ്ടായ വര്‍ഗീയത വളര്‍ത്തുന്ന പ്രസംഗത്തെപ്പറ്റി കത്തിലൂടെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. കശാപ്പിനായി കന്നുകാലികളെ നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് സാധാരണക്കാരുടെയും ന്യൂനപക്ഷത്തിന്റെയും വരുമാനത്തെ തകര്‍ക്കുകയാണ് ചെയ്തത്. അക്രമം അഴിച്ചുവിടുന്ന ഗോരക്ഷ പ്രവര്‍ത്തകരെയും കത്തില്‍ വിമര്‍ശിക്കുന്നുണ്ട്. അതേസമയം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രേരണയുടെ പുറത്തല്ല കത്തെഴുതിയത്, ബിജെപി സര്‍ക്കാരിന്റെ പാളിച്ചകള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്യുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com