ഇ ശ്രീധരന്‍ രാഷ്ട്രപതിയാവുമോ? അഭ്യൂഹങ്ങള്‍ പടരുന്നു

എന്‍ഡിഎ രാഷ്ട്രപതി സ്ഥാനത്തേക്ക് ഇ ശ്രീധരന്റെ പേരും പരിഗണിക്കുന്നതായാണ് വാര്‍ത്തകള്‍. ബിജെപി നേതൃത്വമോ എന്‍ഡിഎ സഖ്യകക്ഷികളോ ഇതു സ്ഥിരീകരിച്ചിട്ടില്ല
ഇ ശ്രീധരന്‍ രാഷ്ട്രപതിയാവുമോ? അഭ്യൂഹങ്ങള്‍ പടരുന്നു

ന്യൂഡല്‍ഹി: അടുത്ത രാഷ്ട്രപതി ആരെന്നതിനെച്ചൊല്ലി ചര്‍ച്ചകള്‍ മുറുകുന്നതിനിടെ മെട്രോമാന്‍ ഇ ശ്രീധരന്‍ സ്ഥാനാര്‍ഥിയായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍. എന്‍ഡിഎ രാഷ്ട്രപതി സ്ഥാനത്തേക്ക് ഇ ശ്രീധരന്റെ പേരും പരിഗണിക്കുന്നതായാണ് വാര്‍ത്തകള്‍. ബിജെപി നേതൃത്വമോ എന്‍ഡിഎ സഖ്യകക്ഷികളോ ഇതു സ്ഥിരീകരിച്ചിട്ടില്ല.

സ്ഥാനാര്‍ഥിയെ സമവായത്തിലൂടെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ബിജെപി നേതാക്കള്‍ പ്രതിപക്ഷവുമായി ആശയ വിനിയമം നടത്തിവരികയാണ്. അതിനിടെ സുഷമ സ്വരാജിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നിര്‍ദേശത്തിന് ബിജെപിയില്‍ സ്വീകാര്യത വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രസിഡന്റ് സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാനായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ചിരിക്കുന്ന മൂന്നംഗ സമിതി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് തീരുമാനിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന സമിതിയിലുള്ളവര്‍.

കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ ഇ.ശ്രീധരന് സ്ഥാനം നല്‍കാതിരുന്നത് കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ശ്രീധരനുണ്ടായിരുന്നെങ്കിലും, സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ ഓഫിസ് അദ്ദേഹത്തിന്റെ പേരുള്‍പ്പെടെ വെട്ടുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ്  ശ്രീധരനെയും പ്രതിപക്ഷനേതാവിനെയും ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com