പത്ര സ്വാതന്ത്ര്യത്തെക്കുറിച്ച് ഇന്ത്യയെ പഠിപ്പിക്കേണ്ട; എന്‍ഡി ടിവി റെയ്ഡിനെതിരെ മുഖപ്രസംഗം എഴുതിയ ന്യൂയോര്‍ക്ക് ടൈംസിനെ വിമര്‍ശിച്ച് സിബിഐ

റെയ്ഡിനെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമായി വിശേഷിപ്പിച്ച് ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗം എഴുതിയിരുന്നു
പത്ര സ്വാതന്ത്ര്യത്തെക്കുറിച്ച് ഇന്ത്യയെ പഠിപ്പിക്കേണ്ട; എന്‍ഡി ടിവി റെയ്ഡിനെതിരെ മുഖപ്രസംഗം എഴുതിയ ന്യൂയോര്‍ക്ക് ടൈംസിനെ വിമര്‍ശിച്ച് സിബിഐ

ന്യുഡല്‍ഹി: എന്‍ഡി ടിവിയില്‍ സിബിഐ നടത്തിയ റെയ്ഡിനെതിരെ മുഖപ്രസംഗമെഴുതിയ ന്യൂയോര്‍ക്ക് ടൈംസിനെ വിമര്‍ശിച്ച് സിബിഐ. റെയ്ഡിനെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമായി വിശേഷിപ്പിച്ച് ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗം എഴുതിയിരുന്നു. ഒരുവശം മാത്രം പരിഗണിച്ചുള്ള അഭിപ്രായമാണ് ഇതെന്നും പത്രസ്വാതന്ത്ര്യത്തെ കുറിച്ച് ഇന്ത്യയെ ന്യൂയോര്‍ക്ക് ടൈംസ് പഠിപ്പിക്കേണ്ടെന്നും സിബിഐ വക്താവ് ആര്‍.കെ. ഗൗര്‍ പ്രതികരിച്ചു.  

'2011 മുതല്‍ കമ്പനിക്ക് എതിരെ നടത്തിവരുന്ന വിവിധ അന്വേഷണങ്ങളെ കുറിച്ചുള്ള ചരിത്രം ടൈംസിന്റെ മുഖപ്രസംഗത്തില്‍ പറഞ്ഞിട്ടില്ല. ഒരുവശം മാത്രം പരിഗണിച്ചുുള്ള അഭിപ്രായമാണിത്. പത്രസ്വാന്ത്ര്യത്തെ കുറിച്ച് ഇന്ത്യയെ ടൈംസ് പാഠിപ്പിക്കേണ്ട ആവശ്യമില്ല. ഞങ്ങളുടെ സ്ഥാപനങ്ങളും സമ്പ്രദായങ്ങളും സാംസ്‌കാരികമായ പൈതൃകത്താലും ജനാധിപത്യ ധര്‍മ്മചിന്തയാലും സമ്പന്നമാണ്. പത്താന്‍കോട്ട് വ്യോമതാവള ആക്രമണവുമായി ബന്ധപ്പെട്ട് ഒരു ദിവസത്തേക്ക് എന്‍ഡിടിവി ഹിന്ദി നിര്‍ത്തിവെയ്ക്കാന്‍ നടപടിയെടുത്തത് വ്യക്തമായ അന്വേഷണത്തിന് ശേഷമായിരുന്നു. ഗൗര്‍ പറഞ്ഞു. 

ജൂണ്‍ ഏഴിനായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് മോദിയ സര്‍ക്കാരിനേയും സിബിഐയേയും ശ്കതമായി വിമര്‍ശിച്ച് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. ഇതാണ് കടുത്ത ഭാഷയില്‍ മറുപടി പറയാന്‍ സിബിഐ വക്താവിനെ പ്രേരിപ്പിച്ചത്. പിന്നാലെ ലഭിച്ച സിബിഐയുടെ പ്രതികരണവും ന്യൂയോര്‍ക്ക് ടൈംസ് തന്നെയാണ് പ്രസിദ്ധീകരിച്ചത്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എന്‍ഡി ടിവിക്ക് നേരെ വ്യാപക അക്രമം നടക്കുന്നു എന്ന് രാജ്യാന്തര മാധ്യമങ്ങള്‍ പലപ്പോഴായി ആരോപണം ഉന്നയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com