സ്‌കൂളില്‍ ബീഫ് വിളമ്പി; പ്രിന്‍സിപ്പലിനെ ജയിലിലടച്ചു
Published: 17th June 2017 05:23 PM |
Last Updated: 17th June 2017 05:24 PM | A+A A- |

റാഞ്ചി: ജാര്‍ഖണ്ഡിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ബീഫ് ഇറച്ചി വേവിച്ചതിന്റെ ഭാഗമായി പ്രിന്‍സിപ്പലിനെ ജയിലലടച്ചു. പാക്കൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. പ്രിന്‍സിപ്പലിനെ കൂടാതെ മറ്റു രണ്ടുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറസ്റ്റിലായ പ്രിന്‍സിപ്പലിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ ജയിലലടയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. ആട്ടിറച്ചിയാണ് നല്‍കിയതെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ വിശദീകരണമെങ്കിലും അതിഗോമാസം തന്നെയായിരുന്നു ഡെപ്യൂട്ടി കമ്മീഷണറുടെ വാദം.
കുട്ടികളുടെ പരാതിയെ തുടര്‍ന്നാണ് പ്രിന്‍സിപ്പളിനെതിരെ കേസ് എടുത്തത്. കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തിനായിരുന്നു ഗോമാംസം വേവിച്ചത്. കുട്ടികളുടെ പരാതിയെ തുടര്‍ന്ന് സ്‌കൂളിലെത്തിയ പൊലീസിന് പരാതിയില്‍ വസ്തുതയുണ്ടെന്ന് ബോധ്യപ്പെടുകയായിരുന്നെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. റാഞ്ചിയില്‍ നിന്നും 400 കിലോ മീറ്റര്‍ അകലെയാണ് സ്‌കൂള്‍.
ജംഷഡ് പൂരിലെ ഒരു കോളേജില്‍ ബീഫ് പാര്‍ട്ടി നടത്തിയതിന്റെ ഭാഗമായി ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടതിന്റെ ഭാഗമായി കോളേജ് അധ്യപകനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഗോവധനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. ലംഘനം നടത്തുന്നവര്‍ക്ക് 5 വര്‍ഷം തടവും അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ.