ഡാര്‍ജലിങ് സംഘര്‍ഷം; പ്രക്ഷോഭകര്‍ക്കെതിരെ ആഞ്ഞടിച്ച് മമത

മേഖലയില്‍ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് ഒരു പോലീസുകാരന് കുത്തേല്‍ക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.
ഡാര്‍ജലിങ് സംഘര്‍ഷം; പ്രക്ഷോഭകര്‍ക്കെതിരെ ആഞ്ഞടിച്ച് മമത

ഡാര്‍ജലിങ്: ഡാര്‍ജലിങ്ഹില്‍ ഗൂര്‍ഖാലാന്റ് ജന മുക്തി മോര്‍ച്ചയുടെ സമരം പുരോഗമിക്കുകയാണ്. മേഖലയില്‍ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് ഒരു പോലീസുകാരന് കുത്തേല്‍ക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

അഞ്ച് വര്‍ഷം നിങ്ങള്‍ ആഘോഷിച്ചു. ഇപ്പോള്‍ വിശ്വാസ്യത നഷ്ടപ്പെട്ടത് മൂലം, തിരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ നിങ്ങള്‍ അക്രമം അഴിച്ചുവിടുകയാണെന്ന് ഗൂര്‍ഖാ ജനമുക്തിമോര്‍ച്ചയ്ക്ക് നേരെ മമതാ ബാനര്‍ജി ആഞ്ഞടിച്ചു.

എന്നാല്‍ പത്രപ്രവര്‍ത്തകരെയും നിയമസഭാംഗത്തിന്റെ മകനെയുമെല്ലാം പോലീസ് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് സമരം സംഘര്‍ഷാവസ്ഥയിലേക്കെത്തുന്നത്. ജെജെഎം നേതാവിന്റെ മകന്റെ വീട് ആക്രമിക്കപ്പെട്ടുവെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. 

അതേസമയം തങ്ങളുടെ രണ്ട് പ്രവര്‍ത്തകര്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടുവെന്ന ജിജെഎം പ്രവര്‍ത്തകരുടെ വാദം മുഖ്യമന്ത്രി മമതാ ബാനര്‍ജി തള്ളി. കുത്തേറ്റ പോലീസുകാരന്റെ നില ഗുരുതരമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ത്യന്‍ റിസര്‍വ്വ് ബറ്റാലിയന്‍ ഉദ്യോഗസ്‌നായ കിരണ്‍ തമാങ്ങിനെ ഗൂര്‍ഖ വിഭാഗത്തിന്റെ പാരമ്പര്യ കത്തി ഉപയോഗിച്ച് പിന്നില്‍ നിന്ന് കുത്തുകയായിരുന്നു എന്നാണ് വിവരം.

നിരോധാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയവര്‍ക്കെതിരെ പോലീസ് പലയിടത്തും ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിച്ചു. റബ്ബര്‍ ബുള്ളറ്റുകളോ ടിയര്‍ ഗ്യാസോ ഉപയോഗിക്കാതെ തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ഇന്ത്യയുടെ ശത്രുക്കളാണോ തങ്ങളെന്ന് എന്നാണ് ജിജെഎം അസിസ്റ്റന്റ് സെക്രട്ടറി ചോദിക്കുന്നത്. സംസ്ഥാനത്ത് അടിയന്താരവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്നും വിനയ് തമാങ് ആരോപിച്ചു. പ്രക്ഷോഭത്തില്‍ സ്ത്രീകളും രംഗത്ത് വന്നിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ സ്‌കൂളുകളില്‍ ബംഗാളി ഭാഷ നിര്‍ബന്ധമാക്കാനുള്ള മമതാ ബാനര്‍ജി സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന നിസ്സഹകരണ സമരത്തിന് ജിജെഎം ആഹ്വാനം ചെയ്തത്.ജൂണ്‍ 8ഓടു കൂടി പ്രക്ഷോഭം അക്രമാസക്തമായതോടെ ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ ഡാര്‍ജലിങ് വിട്ടു. ഭൂപ്രദേശത്തെ കുറിച്ചുള്ള ജിജെഎം പ്രവര്‍ത്തകരുടെ അറിവ് പോലീസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com