സര്‍പ്രൈസിനായി കണ്ണടച്ച് നില്‍ക്കാന്‍ പറഞ്ഞു; ഡല്‍ഹിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു 

കൊടുംക്രൂരതയുടെ പ്രതീകമായ മനോജ് കുമാര്‍ എന്ന യുവാവാണ് തന്റെ ഭാര്യയെ കഴുത്തില്‍ വയര്‍ മുറുക്കി കൊന്നത്.
സര്‍പ്രൈസിനായി കണ്ണടച്ച് നില്‍ക്കാന്‍ പറഞ്ഞു; ഡല്‍ഹിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു 

ന്യൂഡെല്‍ഹി: വഴക്കു തീര്‍ക്കാനായി അയാള്‍ അവള്‍ക്കരികിലെത്തി എന്നിട്ട് സ്‌നേഹത്തോടെ കണ്ണടച്ച് നില്‍ക്കാന്‍ പറഞ്ഞു. എന്തെങ്കിലും സമ്മാനം നല്‍കാനാണെന്നേ ഏതൊരാളിനെപ്പോലെ ആ സ്ത്രീയും കരുതിക്കാണുള്ളു. എന്നാല്‍ വഞ്ചകനായ ഭര്‍ത്താവ് പിറകില്‍ നിന്നും കഴുത്തില്‍ വയര്‍ മുറുക്കി അവളെ ശ്വാസംമുട്ടിച്ച് കൊല്ലുകയാണ് ചെയ്തത്.

കൊടുംക്രൂരതയുടെ പ്രതീകമായ മനോജ് കുമാര്‍ എന്ന യുവാവാണ് തന്റെ ഭാര്യയെ കൊന്നത്. ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന ഈ കൊലപാതകം നടന്നത്. 24 കാരനായ മനോജ് കുമാര്‍ ഭാര്യ കൊമളിനെ കഴുത്തില്‍ വയര്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തര്‍ക്കം പരിഹരിക്കാനായി ഒരു സമ്മാനവുമായി വരുന്നുണ്ടെന്ന് പറഞ്ഞാണ് മനോജ് കുമാര്‍ കോമളത്തെ ഡെല്‍ഹിയിലെ പാര്‍ക്കിലേക്ക് വിളിച്ച് വരുത്തിയത്. ഇങ്ങനെയൊരു സമ്മാനമായിരിക്കുമതെന്ന് അവള്‍ സ്വപ്‌നത്തില്‍ പോലും കരുതിക്കാണില്ല.

രണ്ടു വര്‍ഷം മുന്‍പാണ് മനോജ് കുമാറും കോമളും തമ്മില്‍ വിവാഹം കഴിച്ചത്. അതൊരു പ്രണയവിവാഹം കൂടിയായിരുന്നു. എന്നാല്‍ കോമളത്തിന് പരപുരുഷ ബന്ധമുണ്ടെന്ന മനോജ് കുമാറിന്റെ സംശയം പലപ്പോഴും വഴക്കിന് കാരണമായിരുന്നു. കഴിഞ്ഞ കുറച്ചുമാസമായി ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. 

ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്ന് പറഞ്ഞാണ് കഴിഞ്ഞ വെളഅളിയാഴ്ച കോമളത്തോട് വടക്കന്‍ ഡല്‍ഹിയിലെ ബോണ്ട പാര്‍ക്കിലേക്ക് വരാന്‍ മനോജ് ആവശ്യപ്പെട്ടത്. നേരില്‍ കണ്ട് കുറച്ചുനേരം ഇരുവരും സംസാരിച്ചുനിന്നു. പിന്നീട് കയ്യില്‍ കരുതിയിരുന്ന വയര്‍ ഉപയോഗിച്ച് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തി.

കൊലപാതകശേഷം കോമളിന്റെ മൃതദേഹം അവിടെയുള്ള ഒരു ബഞ്ചില്‍ കിടത്തി ഇയാള്‍ സ്ഥലം വിട്ടു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച മനോജ്കുമാര്‍ താന്‍ എങ്ങനെയാണ് ഭാര്യയെ ഒരു പാഠംപഠിപ്പിച്ചതെന്ന് അവരോട് വിവരിച്ചു. യാദൃച്ഛികമായി പട്രോളിങ്ങിനിടെ ഇത് കേള്‍ക്കാനിടയായ ഒരു പോലീസുകാരനാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

ആറുമണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് മൃതദേഹം പാര്‍ക്കില്‍ നിന്നും കണ്ടെത്തിയത്. മദ്യലഹരിയിലായതിനാല്‍ എവിടെയാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് കൃത്യമായി പറയാന്‍ കഴിയാതിരുന്നതാണ് തിരച്ചില്‍ ബുദ്ധിമുട്ടിലാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com