ആരാണ് രാംനാഥ് കോവിന്ദ്?

ആരാണ് രാംനാഥ് കോവിന്ദ്?

ന്യൂഡല്‍ഹി: തീര്‍ത്തും അപ്രതീക്ഷിതമായ ഒരു പേരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ടുവച്ചിരിക്കുന്നത്. മോഹന്‍ ഭാഗവത്, സുഷമ സ്വരാജ് തുടങ്ങി പ്രമുഖരുടെ പേരുകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ രാംനാഥ് കോവിന്ദിനെയാണ് ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ആരാണ് ഈ രാംനാഥ് കോവിന്ദ്?

നിലവിലെ ബിഹാര്‍ ഗവര്‍ണറാണ് രാംനാഥ് കോവിന്ദ്. 2015 ഓഗസ്റ്റ് 16നാണ് അദ്ദേഹം ബിഹാര്‍ ഗവര്‍ണറായി ചുമതലയേറ്റത്. 

ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ ജനിച്ച രാംനാഥ് കോവിന്ദ് ദലിത് വിഭാഗത്തില്‍നിന്നുള്ള നേതാവാണ്. 1945 ഒക്ടോബര്‍ ഒന്നിനാണ് കോവിന്ദിന്റെ ജനനം.

യുപിയില്‍നിന്ന് രണ്ടു വട്ടം രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്, അദ്ദേഹം. 1994 മുതല്‍ 2006 വരെ രണ്ടു ടേം രാജ്യസഭാംഗമായിരുന്നു രാംനാഥ് കോവിന്ദ്. ബിജെപി വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1998 മുതല്‍ 2002 വരെ ദലിത് മോര്‍ച്ചയുടെ പ്രസിഡന്റ് ആയിരുന്ന രാംനാഥ് കോവിന്ദ് ഡല്‍ഹിയിലെ അഭിഭാഷകന്‍ ആയിരുന്നു. കോലി വിഭാഗത്തില്‍നിന്നുള്ള നേതാവായ അദ്ദേഹം കോലി സമാജം പ്രസിഡന്റ് ആയും അംബേദ്കര്‍ യൂണിവേഴ്‌സിറ്റി ബോര്‍ഡ്ഓഫ് മാനേജ്‌മെന്റ്ര അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സവിത കോവിന്ദ് ആണ് രാംനാഥിന്റെ ഭാര്യ. പ്രശാന്ത് മകനും സ്വാതി മകളുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com