ജീവനുള്ള നവജാതശിശു മരിച്ചെന്ന് വിധിച്ച് ഡോക്ടര്‍മാര്‍; ശവസംസ്‌കാരത്തിന് തൊട്ടുമുന്‍പ് ജീവന്‍ കണ്ടെത്തി

ജീവനുള്ള നവജാതശിശു മരിച്ചെന്ന് വിധിച്ച് ഡോക്ടര്‍മാര്‍; ശവസംസ്‌കാരത്തിന് തൊട്ടുമുന്‍പ് ജീവന്‍ കണ്ടെത്തി

ജീവനില്ലെന്ന് പറഞ്ഞ് കുഞ്ഞിനെ പെട്ടിയില്‍ പൊതിഞ്ഞ് ആശുപത്രി അധികൃതര്‍  ബന്ധുക്കള്‍ക്ക് നല്‍കുകയായിരുന്നു.

ന്യൂഡല്‍ഹി: മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയ കുഞ്ഞിന് ശവസംസകാരത്തിന് തൊട്ടുമുന്‍പ് ജീവനുണ്ടെന്ന് കണ്ടെത്തി. ഡല്‍ഹിയിലെ സഫ്തര്‍ജുന്‍ ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു സംഭവം.

ഞായറാഴ്ച രാവിലെ ജനിച്ച കുഞ്ഞിന് ജീവനില്ലെന്ന് പറഞ്ഞ്, കുഞ്ഞിനെ പെട്ടിയില്‍ പൊതിഞ്ഞ് ആശുപത്രി അധികൃതര്‍  ബന്ധുക്കള്‍ക്ക് നല്‍കുകയായിരുന്നു. മരിച്ചെന്ന് കരുതിയ കുഞ്ഞുമായി ശവസംസ്‌കാരത്തിന് പോകുമ്പോഴായിരുന്നു പെട്ടിക്കുള്ളില്‍ അനക്കം ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. 

പെട്ടി തുറന്നു നോക്കുമ്പോള്‍ കുഞ്ഞ് കൈകാലുകള്‍ ചലിപ്പിക്കുകയും, സാധാരണ നിലയില്‍ ശ്വാസം വലിക്കുകയുമായിരുന്നു. കുഞ്ഞിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

അതേ ദിവസം ആശുപത്രിയില്‍ മറ്റൊരു നവജാത ശിശു മരിച്ചിരുന്നെന്നും, മരിച്ച കുഞ്ഞിനെ ആശുപത്രി അധികൃതര്‍ക്ക് മാറി പോവുകയുമായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. സഫ്തര്‍ജന്‍ ആശുപത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com