രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കും; തീരുമാനം 22ന്

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചതെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം - ആര്‍എസ്എസ് അജണ്ടയെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി
രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കും; തീരുമാനം 22ന്

ന്യൂഡെല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരമുണ്ടാകുമെന്ന സൂചന നല്‍കി പ്രതിപക്ഷം. ബീഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായതിനെ അനുകൂലിക്കാനാകാതെ പ്രതിപക്ഷം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചതെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.

കോവിന്ദിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ആര്‍എസ്എസ് അജണ്ടയെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞത്. ദളിതനാണെങ്കിലും കോവിന്ദ് ആര്‍എസ്എസുകാരനാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.  എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അത്ഭുതപ്പെടുത്തിയെന്നായിരുന്നു മമതാ ബാനര്‍ജിയുടെ പ്രതികരണം. 

അതേസമയം എന്‍ഡിഎ ഘടകക്ഷിയായ ശിവസേനയും ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനെതിരെ രംഗത്തുവന്നു. ബിജെപിയുടെ തീരുമാനം ഏകപക്ഷീയമായിരുന്നെന്നും സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നുമായിരുന്നു ശിവസേനയുടെ അഭിപ്രായം. തെലുങ്കാന രാഷ്ട്രസമിതി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമോ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമോ എന്ന കാര്യം ചര്‍ച്ചചെയ്യുന്നതിനായി പ്രതിപക്ഷപാര്‍ട്ടികളുടെ യോഗം വ്യാഴാഴ്ച ഡല്‍ഹിയില്‍ ചേരും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് രാംനാഥിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ സോണിയാ ഗാന്ധിയുമായും മന്‍മോഹന്‍സിങുമായി ചര്‍ച്ച നടത്തിയെന്നും ഇക്കാര്യം പാര്‍ട്ടിയുമായി ആലോചിച്ച ശേഷം അറിയിക്കാമെന്നുമാണ് പറഞ്ഞിട്ടുള്ളതെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com