സഹാറാ മേധാവി സുബ്രതോ റോയിയുടെ പരോള്‍ സുപ്രീം കോടതി നീട്ടി

സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സഹാറാ മേധാവി സുബ്രതാ റോയിയുടെ പരോള്‍ സുപ്രീംകോടതി നീട്ടി - ജൂലൈ അഞ്ചു വരെയാണ് പരോള്‍ നീട്ടിയത്
സഹാറാ മേധാവി സുബ്രതോ റോയിയുടെ പരോള്‍ സുപ്രീം കോടതി നീട്ടി

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സഹാറാ മേധാവി സുബ്രതാ റോയിയുടെ പരോള്‍ സുപ്രീംകോടതി നീട്ടി. ജൂലൈ അഞ്ചു വരെയാണ് പരോള്‍ നീട്ടിയത്. സ്വത്തുക്കള്‍ വില്‍പ്പന നടത്തി ഇടപാടുകാര്‍ക്ക് പണം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട്  സെബിയുമായി നിലനില്‍ക്കുന്ന കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതി പരോള്‍ നീട്ടി നല്‍കിയത്. 

ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മേയ്? 18 സുബ്രതാ റോയി സെബി കോടതിയില്‍ ഹാജരായിരുന്നില്ല. 
സുബ്രതാ റോയിയുടെ  സ്ഥാപനങ്ങളിലെ ഡയറക്ടര്‍മാരായ രവിശങ്കര്‍ ദുബെ, അശോക് റോയ്ചൗധരി, വന്ദന ഭാര്‍ഗവ എന്നിവര്‍ക്കെതിരെയും സാമ്പത്തിക തട്ടിപ്പ് കുറ്റങ്ങള്‍ ചുമത്തിയിരുന്നു. 

 നിക്ഷേപകരില്‍നിന്ന് പിരിച്ചെടുത്ത 24,000 കോടി രൂപ മടക്കി നല്‍കാത്തതിനെ തുടര്‍ന്നാണ് 2014ല്‍ റോയിയെ ജയിലിലടച്ചത്. തുടര്‍ന്ന് പരോളില്‍ പുറത്തിറങ്ങുകയായിരുന്നു. ജൂണ്‍ 15ന് മുമ്പായി 1500 കോടിയും ജൂലായ് 15നുമുമ്പായി 552.22 കോടിയും നിക്ഷേപിക്കുമെന്ന് ഉറപ്പിലാണ് സുപ്രീം കോടതി പരോള്‍ നീട്ടി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com