മധ്യപ്രദേശില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ ദേഹത്ത് വെടിയുണ്ട ഇല്ല; സര്‍ക്കാര്‍ വെടിയുണ്ട എടുത്ത് മാറ്റിയിട്ടുണ്ടാകാമെന്ന് പ്രതിപക്ഷം
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th June 2017 11:39 AM |
Last Updated: 20th June 2017 12:00 PM | A+A A- |

സാഗര്‍: പ്രതിഷേധ സമരത്തിനിടെ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ ശരീരത്തില്‍ വെടിയുണ്ട കണ്ടെത്തിയിട്ടില്ലെന്ന് മധ്യപ്രദേശ് പ്രതിപക്ഷ നേതാവ്. പോസ്‌മോര്‍ട്ടത്തില്‍ കര്‍ഷകരുടെ ദേഹത്ത് വെടിയുണ്ട കണ്ടെത്തിയിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവായ അജയ് സിങ്ങ് മധ്യപ്രദേശ് അസംബ്ലിയില്‍ പറഞ്ഞത്.
അഞ്ച് കര്‍ഷകരായിരുന്നു മന്ദ്‌സൗറിലെ കര്‍ഷക പ്രക്ഷോഭത്തിന് നേര്‍ക്കുള്ള പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. കര്‍ഷകരുടെ ശരീരത്തില്‍ നിന്നും വെടിയുണ്ട കണ്ടെത്താന്‍ സാധിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്ത പൊലീസുകാരുടെ തോക്കുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കര്‍ഷകരുടെ ദേഹത്ത് നിന്നും മധ്യപ്രദേശ് സര്‍ക്കാര്‍ വെടിയുണ്ടകള്‍ എടുത്തുമാറ്റിയിരിക്കാം എന്നും അജയ് സിങ് ആരോപിക്കുന്നു.