അടിയന്തരാവസ്ഥയുടെ കഥ പറയുന്ന  ഇന്ദു സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ്; ചിത്രം പറയുന്നത് തെറ്റായ കാര്യങ്ങള്‍ 

തെറ്റായ കാര്യങ്ങളാണ് ചിത്രത്തില്‍ പറയുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ
അടിയന്തരാവസ്ഥയുടെ കഥ പറയുന്ന  ഇന്ദു സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ്; ചിത്രം പറയുന്നത് തെറ്റായ കാര്യങ്ങള്‍ 

ദേശീയ അവര്‍ഡ് ജേതാവ് മധുര്‍ ഭണ്ഡാര്‍കര്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ഇന്ദു സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്. അടിയന്തരാവസ്ഥ പ്രമേയമാകുന്ന ചിത്രമാണ് ഇന്ദു സര്‍ക്കാര്‍. തെറ്റായ കാര്യങ്ങളാണ് ചിത്രത്തില്‍ പറയുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ആരോപിച്ചു.ഇതിന് പിന്നിലുള്ള സംഘടനയേയും വ്യക്തിയേയും എല്ലാവര്‍ക്കുമറിയാം. ഈ ചിത്രത്തില്‍ പറയുന്ന തെറ്റായ കാര്യങ്ങളെ ശക്തിയായി അപലപിക്കുന്നു,അദ്ദേഹം പറഞ്ഞു. ഇന്നത്തെ തലമുറയോട് അടിയന്തരാവസ്ഥയെ കുറിച്ച് പറയുക അനിവാര്യമായതിനാലാണ് ഈ ചിത്രം ചെയ്തതെന്ന് മധുര്‍ ഭണ്ഡാര്‍കര്‍ പ്രതികരിച്ചു. 

അടിയന്തരാവസ്ഥയുടേയും അതിന്റെ ദോഷമനുഭവിക്കേണ്ടി വന്ന ജനങ്ങളുടേയും കഥ പറയുന്ന ചിത്രത്തില്‍ ഇന്ദിരാഗാന്ധിയേയും സഞ്ജയ് ഗാന്ധിയേയും നിശിതമായി വിമര്‍ശിക്കുന്നുണ്ടെന്ന് ട്രെയിലറില്‍ നിന്നുതന്നെ വ്യക്തമായിരുന്നു. ഇതാണ് കോണ്‍ഗ്രസിനെ ചിത്രത്തിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. 

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ചിത്രം കാരണമാകുമെന്ന് സിനിമാ,രാ,ഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഇന്ദിര ഗാന്ധിയായി സുപ്രിയ വിനോദാണ് ചിത്രത്തിലെത്തുന്നത്. ജൂലൈ 28ന് ചിത്രം തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com