പോലീസ് നട്ടംതിരഞ്ഞിപ്പോള്‍ കര്‍ണന്‍ ഒളിച്ചത് കേരളത്തില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th June 2017 09:48 PM  |  

Last Updated: 20th June 2017 09:48 PM  |   A+A-   |  

justice-c-s-karnan-addresses-press_6da1c22e-0f94-11e7-be49-55692bf38950

കൊച്ചി:  കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതി ശിക്ഷ വിധിച്ച ജസ്റ്റിസ് കര്‍ണന്‍ ഒളിവില്‍ പോയതോടെ  പോലീസ് നട്ടം തിരിഞ്ഞപ്പോള്‍ അദ്ദേഹം സുഖമായി താമസിച്ചത് കൊച്ചിയിലെ റിസോര്‍ട്ടില്‍. കൊച്ചി പനങ്ങാടുള്ള ലേക്ക് സിംഫണി റിസോര്‍ട്ടിലാണ് കര്‍ണന്‍ താമസിച്ചിരുന്നത്. ഈ മാസം 11 മുതല്‍ 13 വരെ രണ്ട് സഹായികളോടൊപ്പം അദ്ദേഹം ഇവിടെ താമസിച്ചിരുന്നത്.

ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകനും മലയാളിയുമായ മാത്യൂസ് ജെ നെടുമ്പാറയുടെ സഹായത്തോടെയാണ് കേരളത്തില്‍ അദ്ദേഹം കഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഒന്നരമാസം ഒളിവില്‍ കഴിഞ്ഞതിന് ശേഷം കോയമ്പത്തൂരില്‍ വെച്ച് കര്‍ണനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഴിമതു തുടരട്ടെ എന്ന നിലപാടാണ് സുപ്രീം കോടതിക്കുള്ളത്. അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് അറസ്റ്റിലായതിനു ശേഷം കര്‍ണന്‍ പ്രതികരിച്ചു.

സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരേ പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ചതിന് സുപ്രീം കോടതി ഏഴംഗബെഞ്ച് ജസ്റ്റിസ് കര്‍ണനെതിരേ കോടതിയലക്ഷ്യം ചുമത്തുകയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്യുകയായിരുന്നു.