യോഗാദിനം കാവിവത്കരിച്ച് കേന്ദ്രസര്‍ക്കാര്‍ 

പ്രധാനമന്ത്രിക്കൊപ്പം യുപി മുഖ്യമന്ത്രി യോദി ആദിത്യനാഥും യോഗ ചെയ്യും -  ഇതിനായി തയ്യാറാക്കിയ കാവിനിറത്തിലുള്ള പായയില്‍ ഇരുന്നാവും ഇത്തവണത്തെ യോഗദിനത്തിന് തുടക്കം കുറിക്കുക
യോഗാദിനം കാവിവത്കരിച്ച് കേന്ദ്രസര്‍ക്കാര്‍ 

ലഖ്‌നോ: യോഗാദിനം കാവി വത്കരിച്ച് കേന്ദ്രസര്‍ക്കാര്‍. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന
യുപിയിലെ വേദിയാണ് സമ്പൂര്‍ണമായി കാവിവത്കരിച്ചത്. പ്രധാനമന്ത്രിക്കും മറ്റും യോഗ ചെയ്യുന്നതിനായി കാവി നിറത്തിലുള്ള പ്രത്യേക പായയും സര്‍ക്കാര്‍ തയ്യാറാക്കി കഴിഞ്ഞു.

പ്രധാനമന്ത്രിക്കൊപ്പം യുപി മുഖ്യമന്ത്രി യോദി ആദിത്യനാഥും യോഗ ചെയ്യും. കൂടാതെ വേദിയില്‍ പ്രത്യകം ക്ഷണിക്കപ്പെട്ട ഇരുപതുപേരുമുണ്ടാകും. 

അംബേദ്കര്‍ ഗ്രൗണ്ടില്‍ യോഗാദിനത്തില്‍ 52,000 പേര്‍ പങ്കാളികളാകും. ആളുകളെ എത്തിക്കാനായി ആയിരം ബസുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ആളുകള്‍ക്ക് യോഗ ചെയ്യുന്നതിനായി പച്ചനിറത്തിലും ഓറഞ്ചുനിറത്തിലുമുള്ള പ്രത്യേക പായകള്‍ തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് യുപിയിലെ സുരക്ഷാ സംവിധാനവും ശക്തമാക്കിയിട്ടുണ്ട്. രാവിലെ 6.30 മുതലാണ് യോഗ ആരംഭിക്കുക.

യോഗ ദിനോത്തോടനുബന്ധിച്ച് കേന്ദ്രം വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തത്. ഇതിന്റെ ഭാഗമായി ജൂണ്‍ 21 ന് രാജ്യത്തെ 74 നഗരങ്ങളില്‍ നടക്കുന്ന യോഗപരിശീലനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ 74 മന്ത്രിമാര്‍ നേതൃത്വം നല്‍കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com