ശിവസേനയുടെ പിന്തുണ എന്‍ഡിഎയ്ക്ക്; കോവിന്ദന് പിന്തുണയെന്ന് ഉദ്ധവ് താക്കറെ

ശിവസേനയുടെ പിന്തുണ എന്‍ഡിഎയ്ക്ക്; കോവിന്ദന് പിന്തുണയെന്ന് ഉദ്ധവ് താക്കറെ

മുംബൈ: എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് പിന്തുണ നല്‍കുമെന്ന് ശിവസേന. മുംബൈയില്‍ നടന്ന പാര്‍ട്ടിയുടെ ഉന്നതതല യോഗത്തിലാണ് കോവിന്ദിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. 

വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ് ബിജെപി ദലിത് വിഭാഗ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതെങ്കില്‍ പിന്തുണ നല്‍കില്ലെന്ന് കഴിഞ്ഞ ദിവസം ശിവസേന വ്യക്തമാക്കിയിരുന്നു. പിന്നീട് ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനമെടുത്തത്. അതേസമയം, നല്ല വ്യക്തിത്വത്തിന് ഉടമയായ കോവിന്ദിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്ന് ഉദ്ധവ് താക്കറെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com