യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു; യോഗി ആദിത്യനാഥിനെതിരെ പരാതി

ആദിത്യനാഥിനും അസമില്‍നിന്നുള്ള ബിജെപി എംപി രാം പ്രസാദ് ശര്‍മയ്ക്കും എതിരെ അസമിലെ ബിശ്വാനാഥ് ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ലക്ഷ്മി ഓറാങ് എന്ന യുവതിയാണ് പരാതിനല്‍കിയത്
യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു; യോഗി ആദിത്യനാഥിനെതിരെ പരാതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗുരുതര ആരോപണവുമായി ആദിവാസി യുവതി. സമൂഹ മാധ്യമങ്ങള്‍ വഴി തന്റെ നഗ്‌നചിത്രങ്ങള്‍ ആദിത്യനാഥ് പ്രചരിപ്പിച്ചതായി അസം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. 

ആദിത്യനാഥിനും അസമില്‍നിന്നുള്ള ബിജെപി എംപി രാം പ്രസാദ് ശര്‍മയ്ക്കും എതിരെ അസമിലെ ബിശ്വാനാഥ് ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ലക്ഷ്മി ഓറാങ് എന്ന യുവതിയാണ് പരാതിനല്‍കിയത്.  വിവിധ വകുപ്പുകള്‍ ചുമത്തി സബ്ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനാണ് യുവതി ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഗുവാഹാത്തിയില്‍ ഒരു സമരത്തിനിടെ 10 വര്‍ഷം മുന്‍പ് പകര്‍ത്തിയ ചിത്രങ്ങളാണ്  സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതെന്നാണ് യുവതിയുടെ ആരോപണം. അസം ആദിവാസി സ്റ്റുഡന്റ് അസോസിയേഷന്‍ ബെല്‍ട്ടോളയില്‍ നടത്തിയ പ്രക്ഷേഭത്തിന്റെ ഭാഗമായി നടത്തിയ ചിത്രങ്ങളാണ് വസ്തുതകള്‍ അറിയാതെ യോഗി സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചത്. 2007 നവംബറിലായിരുന്നു സംഭവം. കൂടാതെ ഈ യുവതി ബിജെപി പ്രവര്‍ത്തകയാണെന്നും ആദിത്യനാഥ് അഭിപ്രായപ്പെട്ടിരുന്നു

യുവതിക്ക് നീതി ലഭിക്കുന്നതിനായാണ് ഇത്തരമൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതെന്നാണ് എംപിയുടെ സ്ഥിരീകരണം. താന്‍ പോസ്റ്റ് ഷെയര്‍ ചെയ്യുക മാത്രമായിരുന്നെന്നും അഭിപ്രായ പ്രകടനം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് പുനപരിശോധിക്കാനും യുവതിക്ക് നീതി ലഭ്യമാക്കുന്നതിനുമായി അസം മുഖ്യമന്ത്രി ശര്‍ബാനന്ദ സോനോവാളിനോട് ആവശ്യപ്പെട്ടതായും ശര്‍മ പറഞ്ഞു.

എന്നാല്‍ ഒറാങ്ങിന്റെ ചിത്രം പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് അക്കൗണ്ട് യോഗി ആദിത്യനാഥിന്റെ പേരില്‍ വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് പൊലീസ് ന്യായം. വിവരസാങ്കേതികവിദ്യാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com