മുഖ്യമന്ത്രി പദത്തില്‍ ഇനി കാണുക സിദ്ധാരാമയ്യയുടെ അഭിനയം

ചില ഉപാധികളോടെയാണ് സിദ്ധാരാമയ്യ അഭിനയിക്കാന്‍ തയ്യാറായിരിക്കുന്നത്
മുഖ്യമന്ത്രി പദത്തില്‍ ഇനി കാണുക സിദ്ധാരാമയ്യയുടെ അഭിനയം

ബംഗലൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ സിനിമയില്‍ അഭിനയിക്കുന്നു. മുഖ്യമന്ത്രിയായി തന്നെയാണ് കര്‍ണാടക മുഖ്യമന്‍ സിനിമയിലും അഭിനയിക്കുന്നത്. പേരിലും ഒരു മാറ്റവും ഇല്ല. 

കന്നട-ഇംഗ്ലീഷ് സിനിമയായ സമ്മര്‍ ഹോളിഡേയ്‌സില്‍ അഭിനയിച്ചാണ്, പദവിയിലിരിക്കുമ്പോള്‍ തന്നെ സിനിമയില്‍ അഭിനയിക്കുന്ന ആദ്യ മുഖ്യമന്ത്രിയാകാന്‍ സിദ്ധാരാമയ്യ ഒരുങ്ങുന്നത്. 

എന്നാല്‍ ചില ഉപാധികളോടെയാണ് സിദ്ധാരാമയ്യ അഭിനയിക്കാന്‍ തയ്യാറായിരിക്കുന്നത്. സംഘര്‍ഷം, അസ്ലീലം എന്നിവയുള്ള സീനുകള്‍ ഒന്നും സിനിമയില്‍ ഉണ്ടാകരുത് എന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. സിനിമയുടെ 80 ശതമാനം ഷൂട്ടിങ്ങും ഇപ്പോള്‍ പൂര്‍ത്തിയായി. മുഖ്യമന്ത്രിയുടെ സമയത്തിന് അനുസരിച്ചായിരിക്കും അദ്ദേഹം ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുകയെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. 

ആദ്യമായല്ല അഭിനയത്തില്‍ കൈവയ്ക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ പറഞ്ഞു. പഠിക്കുന്ന സമയത്ത് കോളേജില്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. അഭിനയത്തെ ആസ്വദിച്ചിരുന്നതായും സിദ്ധാരാമയ്യ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com